ആലപ്പുഴ:പന്തീരങ്കാവ് മാവോയിസ്റ്റ് കേസിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍റെയും താഹയുടെയും വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രാജി ആവശ്യപ്പെട്ട് ബിജെപി മാർച്ച് നടത്തി. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ ഹരിപ്പാട്ടെ വീട്ടിലേക്കാണ് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. മാർച്ച് ബിജെപി ജില്ലാ പ്രസിഡന്‍റ് എം വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ സോമൻ മുഖ്യപ്രഭാഷണം നടത്തി.
യുഎപിഎ പ്രതികളുടെ വീട് സന്ദർശനം; ചെന്നിത്തലയുടെ വീട്ടിലേക്ക് ബിജെപി മാർച്ച്
യുഎപിഎ പ്രതികളുടെ വീട് സന്ദർശിക്കുന്നതിലൂടെ മാവോയിസ്റ്റ് പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ചെന്നിത്തല ചെയ്യുന്നത്.ഭരണഘടന വെല്ലുവിളിക്കുന്ന ക്രിമിനലുകളെ സംരക്ഷിക്കുന്ന തരത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനമെന്നും പ്രവർത്തകർ
യുഎപിഎ പ്രതികളുടെ വീട് സന്ദർശിക്കുന്നതിലൂടെ മാവോയിസ്റ്റ് പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ചെന്നിത്തല ചെയ്യുന്നത്. ഭരണഘടന വെല്ലുവിളിക്കുന്ന ക്രിമിനലുകളെ സംരക്ഷിക്കുന്ന തരത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രവർത്തനം. ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും രാജ്യദ്രോഹികളെ സംരക്ഷിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന പ്രതിപക്ഷനേതാവ് നാടിന് അപമാനമാണെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെ സോമൻ പറഞ്ഞു. പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാൻ രമേശ് ചെന്നിത്തല തയ്യാറാവണം. അതല്ലെങ്കിൽ ചെന്നിത്തലയെ തൽസ്ഥാനത്തുനിന്ന് പുറത്താക്കാൻ കോൺഗ്രസ് തയ്യാറാവണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.