ആലപ്പുഴ:പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് വേണ്ടി ബിജെപി ജില്ല ഉപാധ്യക്ഷന്‍റെ മൃത്യുഞ്ജയഹോമം. എൽ.പി ജയചന്ദ്രനാണ് മന്ത്രിക്ക് വേണ്ടി ആലപ്പുഴ കളർകോട് ക്ഷേത്രത്തിൽ വഴിപാട് നടത്തിയത്. രാഷ്‌ട്രീയ ധാർമികതയുടെ പേരിലും കമ്മ്യൂണിസ്റ്റ് പൊളിറ്റിക്കൽ ക്രിമിനലുകളുടെ ക്രൂരമായ പ്രവൃത്തികളിൽ നിന്നും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് ജയചന്ദ്രന്‍റെ വിശദീകരണം.
13 വർഷം മുമ്പ് പിണറായി വിജയന്‍- വിഎസ് അച്യുതാനന്ദന്‍ പോര് സിപിഎമ്മിൽ ശക്തമായ സമയത്തും ജയചന്ദ്രന്‍ ഇത്തരത്തില്‍ പൂജ നടത്തിയിട്ടുണ്ട്. അന്ന് വിഎസ് അച്യുതാനന്ദന് വേണ്ടിയായിരുന്നു വഴിപാട്.
കൂടുതൽ വായനക്ക്:സുധാകരനെതിരായ പരാതിയിൽ നിയമോപദേശം തേടി പൊലീസ്;അനുനയത്തിന് ജില്ല നേതൃത്വം
സ്‌ത്രീത്വത്തെ അപമാനിച്ചെന്നും വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നും ആരോപിച്ച് ജി സുധാകരനെതിരെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗത്തിന്‍റെ ഭാര്യ പരാതി നല്‍കിയത് വൻ വിവാദമായിരുന്നു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം പ്രസ്‌താവന നടത്തിയെന്നായിരുന്നു മുന്‍ എസ്എഫ്ഐ നേതാവ് കൂടിയായ യുവതിയുടെ പരാതി.
എന്നാല്‍ പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പ്രതികരിച്ചു. തനിക്കെതിരെ പല പാർട്ടിയിൽ ഉൾപ്പെട്ടവർ ഒരു സംഘമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമാവാം ഇതെന്നായിരുന്നു ജി സുധാകരന്‍റെ വിശദീകരണം.