കേരളം

kerala

ETV Bharat / state

"കേൾപ്പിക്കാൻ കഴിയില്ല", കടുത്ത വർഗീയത പറഞ്ഞ് ബിജെപി സ്ഥാനാർഥി വോട്ട് ചോദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍

വ്യവസായ സ്ഥാപനത്തിൽ വോട്ടഭ്യർഥിക്കുന്നതിനിടെ ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്‌പതി നടത്തിയ പരാമർശങ്ങൾ കടുത്ത വർഗീയ വിദ്വേഷം നിറഞ്ഞതും പൊതുസമൂഹം ഒരിക്കലും അറിയാനും കേൾക്കാനും പാടില്ലാത്തതുമാണെന്ന് ഇടിവി ഭാരത് കരുതുന്നു.

ബിജെപി  bjp  bjp news  ബിജെപി വാര്‍ത്ത  sandeep vachaspati
"കേൾപ്പിക്കാൻ കഴിയില്ല", കടുത്ത വർഗീയത പറഞ്ഞ് ബിജെപി സ്ഥാനാർഥി വോട്ട് ചോദിക്കുന്ന ദൃശ്യങ്ങൾ ഇടിവി ഭാരതിന്

By

Published : Mar 22, 2021, 1:49 PM IST

Updated : Mar 22, 2021, 5:28 PM IST

ആലപ്പുഴ: മാധ്യമധർമം ലംഘിക്കപ്പെടുന്നില്ല എന്ന് ഇടിവി ഭാരത് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തുകയാണ്. പരസ്യമായി കടുത്ത വർഗീയത പറഞ്ഞ് ആലപ്പുഴ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി വോട്ട് ചോദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. പക്ഷേ സ്ഥാനാർഥി പറഞ്ഞ വാക്കുകൾ ജനങ്ങൾക്ക് മുന്നില്‍ കേൾപ്പിക്കാനോ എഴുതാനോ കഴിയില്ല.

കടുത്ത വർഗീയത പറഞ്ഞ് ബിജെപി സ്ഥാനാർഥി വോട്ട് ചോദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍

വ്യവസായ സ്ഥാപനത്തിൽ വോട്ടഭ്യർഥിക്കുന്നതിനിടെ ആലപ്പുഴ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്‌പതി നടത്തിയ പരാമർശങ്ങൾ കടുത്ത വർഗീയ വിദ്വേഷം നിറഞ്ഞതും പൊതുസമൂഹം ഒരിക്കലും അറിയാനും കേൾക്കാനും പാടില്ലാത്തതുമാണെന്ന് ഇടിവി ഭാരത് കരുതുന്നു. വോട്ടഭ്യർഥിക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്നവർ പകർത്തിയ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സ്ഥാനാർഥി പറയുന്ന കാര്യങ്ങൾ തിരിച്ചറിയാനോ അന്വേഷിച്ച് കണ്ടെത്താനോ കഴിയാത്ത തീർത്തും സാധാരണക്കാരായ വോട്ടർമാരുടെ മുന്നിലാണ് ഇത്തരം പ്രചാരണം നടത്തുന്നത്. ഇതിന് എതിരെ മറ്റ് രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കാൻ തയ്യാറെടുക്കുകയാണ്.

Last Updated : Mar 22, 2021, 5:28 PM IST

ABOUT THE AUTHOR

...view details