ആലപ്പുഴ: പുന്നപ്ര-വയലാർ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ ബിജെപി സ്ഥാനാർഥി പുഷ്‌പാർച്ചന നടത്തി. ആലപ്പുഴ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സന്ദീപ് വചസ്‌പതിയാണ് പുഷ്‌പാർച്ചന നടത്തിയത്. നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുമ്പാണ് അപ്രതീക്ഷിതമായി രക്തസാക്ഷി മണ്ഡപത്തിലേക്ക് സ്ഥാനാർഥി എത്തിയത്.
പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി ബിജെപി സ്ഥാനാർഥി
ആലപ്പുഴ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സന്ദീപ് വചസ്‌പതിയാണ് പുഷ്‌പാർച്ചന നടത്തിയത്
പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി ബിജെപി സ്ഥാനാർഥി
പാവപ്പെട്ട തൊഴിലാളികളെ കബളിപ്പിച്ച് രക്തസാക്ഷികളാക്കിയ കമ്മ്യൂണിസ്റ്റുകാരുടെ ചരിത്രമാണ് ഈ രക്തസാക്ഷി മണ്ഡപം പറയുന്നതെന്ന് സന്ദീപ് വചസ്‌പതി പറഞ്ഞു. എന്നാൽ രക്തസാക്ഷികളായ നൂറുകണക്കിന് വരുന്ന തൊഴിലാളി സമൂഹത്തോടുള്ള ആദരവ് അർപ്പിക്കാനാണ് താന്‍ എത്തിയതെന്നും സന്ദീപ് വചസ്‌പതി വ്യക്തമാക്കി.