ആലപ്പുഴ:കെ.ആർ ഗൗരിയമ്മയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് രാഷ്ട്രീയ കേരളം. കൊവിഡ് കാലമായതിനാൽ, പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പിറന്നാളാൾ ആഘോഷമുണ്ടായിരുന്നില്ല. പലരും ഫോണില്‍ വിളിച്ച് ആശംസകൾ നേർന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ രാഷ്ട്രീയ - സാംസ്കാരിക - രംഗത്തെ നിരവധിയാളുകളാണ് ഗൗരിയമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ തന്നെ ഫോണിലൂടെ ആശംസകൾ അറിയിച്ചു. മന്ത്രിമാരായ ജി സുധാകരൻ, ഡോ. ടി എം തോമസ് ഐസക്ക്, മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ ഉൾപ്പടെയുളളവർ ഫേസ്ബുക്കിലൂടെയും ആശംസാക്കുറിപ്പുകൾ എഴുതിയിരുന്നു. രാവിലെ തന്നെ ജില്ലാ കലക്ടർ എ. അലക്സാണ്ടർ ഗൗരിയമ്മയുടെ വസതിയിൽ നേരിട്ടെത്തി ആശംസകൾ അറിയിച്ചു. വൈകിട്ട് എ.എം ആരിഫ് എം.പിയും നേരിൽ കണ്ടു പിറന്നാൾ സ്നേഹം പങ്കുവെച്ചു. പിന്നീട് കുറച്ചുനേരം സംഭാഷണം, ഒരൽപ്പം രാഷ്ട്രീയം. ഗൗരിയമ്മയെ തോല്‍പ്പിച്ചാണ് ആരിഫ് ആദ്യമായി നിയമസഭയിലെത്തുന്നത്. സംഭാഷണത്തിനിടയിൽ ഗൗരിയമ്മ സ്നേഹപൂർവ്വം ആരിഫിനെ ഓർമ്മിപ്പിച്ചു.
ഗൗരിയമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രാഷ്ട്രീയ കേരളം - Gowriamma
കക്ഷിരാഷ്ട്രീയ ഭേദമന്യേ രാഷ്ട്രീയ - സാംസ്കാരിക - രംഗത്തെ നിരവധിയാളുകളാണ് ഗൗരിയമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.
![ഗൗരിയമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രാഷ്ട്രീയ കേരളം പിറന്നാൾ ആശംസകൾ രാഷ്ട്രീയ കേരളം പിണറായി വിജയൻ ജി സുധാകരൻ ടി എം തോമസ് പി പി ചിത്തരഞ്ജൻ എ.എം ആരിഫ് എം.പി കെ.ആർ ഗൗരിയമ്മ Birthday wishes Gowriamma KR Gowriamma](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7932757-thumbnail-3x2-gauriamma.jpg)
ഗൗരിയമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രാഷ്ട്രീയ കേരളം
ഗൗരിയമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് രാഷ്ട്രീയ കേരളം
വളരെ അടുത്ത കുടുംബക്കാരും ഏറ്റവും അടുത്ത പാർട്ടി പ്രവർത്തകരും മാത്രമായിരുന്നു ജന്മദിന ആഘോഷങ്ങൾക്ക് ഇത്തവണ ഉണ്ടായത്. ഗൗരിയമ്മയുടെ ഗൺമാന്‍റെ മൊബൈല്‍ ഫോണില്‍ വീഡിയോ കോൾ ചെയ്താണ് കൂടുതലാളുകളും ആശംസകൾ നേർന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചാണ് എല്ലാവരും പ്രിയ നേതാവിനെ കാണുവാനും സ്നേഹം പങ്കുവെക്കുവാനും എത്തിയത്. എന്നാൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പലർക്കും കാണാൻ അനുവാദം ഉണ്ടായിരുന്നില്ല.
Last Updated : Jul 7, 2020, 8:12 PM IST