കേരളം

kerala

ETV Bharat / state

കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ തീയിട്ട് കൊല്ലും - ആലപ്പുഴ ഇന്നത്തെ വാര്‍ത്ത

ഭോപ്പാലിലെ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന സ്ഥിരീകരണം നടന്നത്.

കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി  Bird flu in Kuttanad region  Alappuzha todays news  താറാവുകള്‍ ചത്തൊടുങ്ങുന്നു  ആലപ്പുഴ ഇന്നത്തെ വാര്‍ത്ത  duck farmers facing problems
കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകളെ തീയിട്ട് കൊല്ലും

By

Published : Dec 10, 2021, 6:57 AM IST

ആലപ്പുഴ:കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് പക്ഷികളിൽ കണ്ട രോഗം വൈറസ് ബാധമൂലമുള്ള പക്ഷിപ്പനി തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ചത്ത താറാവുകളുടെ സാമ്പിള്‍ പരിശോധയില്‍ എച്ച്‌ 5 എന്‍ 1 വൈറസാണ് കണ്ടെത്തിയത്.

കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു.

ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്ത് പത്താം വാര്‍ഡില്‍ താറാവുകളെ ചുട്ടുകൊന്ന് കുഴിച്ചുമൂടുന്ന പ്രക്രിയയായ കള്ളിങ് ആരംഭിച്ചു. ഇതിനായി വിവിധ മേഖലകളിലായി ആരോഗൃ പ്രവർത്തകരും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടുന്ന 10 ടീമുകളെ നിയോഗിച്ചു. ആലപ്പുഴ ജില്ല കലക്‌ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആരോഗ്യ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം സ്ഥിതി വിലയിരുത്തി.

നെടുമുടിയില്‍ ചത്തത് എണ്ണായിരത്തിലധികം താറാവുകള്‍

ആഴ്‌ചകള്‍ക്ക് മുമ്പാണ് ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയത്. നെടുമുടി പഞ്ചായത്തില്‍ മാത്രം മൂന്ന് കര്‍ഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് ഇതിനകം ചത്തത്. വായുവിലൂടെയാണ് രോഗം പടരുക. മനുഷ്യരിലേക്കുള്ള സാധ്യത വളരെ കുറവാണ്. കുട്ടനാട്ടിലെ 11 പഞ്ചായത്തുകളില്‍ താറാവുകളെയും മറ്റ് വളര്‍ത്ത് പക്ഷികളെയും കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.

പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കി. 2014, 2016 വര്‍ഷങ്ങളില്‍ പക്ഷിപ്പനി പിടിപെട്ട് ആയിരക്കണക്കിന് താറാവുകള്‍ ആലപ്പുഴയില്‍ ചത്തിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ പക്ഷിപ്പനി മൂലവും മെയ് മാസത്തില്‍ ബാക്‌ടീരിയ ബാധമൂലവും നിരവധി താറാവുകള്‍ ചത്തിരുന്നു. താറാവിറച്ചിയും മറ്റും കഴിക്കുന്നതും പക്ഷികളെ വളർത്തുന്നതും പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ എന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്.

ALSO READ:കെ.എസ്.ആർ.ടി.സി കണ്ടക്ടർ മർദിച്ചതിൽ മനംനൊന്ത് ആത്മഹത്യ ; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ഷൈജുവിൻ്റെ കുടുംബം

ABOUT THE AUTHOR

...view details