ആലപ്പുഴ: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും ആരോഗ്യ വകുപ്പിന്‍റെ കൊവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിനും കേന്ദ്ര ആരോഗ്യ വിദഗ്‌ധരുടെ രണ്ടാം സംഘം ജില്ലയിലെത്തി.
പക്ഷിപ്പനി; കേന്ദ്ര ആരോഗ്യ വിദഗ്‌ധരുടെ രണ്ടാം സംഘം ആലപ്പുഴയിലെത്തി
ആലപ്പുഴയിലെത്തിയ സംഘം ജില്ലാ കലക്‌ടർ എ.അലക്‌സാണ്ടറുമായി ചർച്ച നടത്തി
കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി മിന്‍ഹാജ് ആലം, ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്‍റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്‌ടർ ഡോ. എസ്.കെ. സിംഗ് എന്നിവരും കഴിഞ്ഞദിവസം ജില്ല സന്ദർശിച്ച കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് സ്‌പെഷ്യലിസ്‌റ്റ് ഡോക്‌ടർ രുചി ജയ്ൻ, പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സയന്‍റിസ്‌റ്റ് ഡോക്‌ടർ ശൈലേഷ് പവാർ, ഡൽഹി ആർ.എം.എൽ. ആശുപത്രി ഫിസിഷ്യൻ അനിത് ജിൻഡാൽ എന്നിവരാണ് സംഘത്തിലുള്ളത്. ആലപ്പുഴയിലെത്തിയ സംഘം ജില്ലാ കലക്‌ടർ എ.അലക്‌സാണ്ടറുമായി ചർച്ച നടത്തി. രോഗബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ ഉച്ചയ്‌ക്ക് ശേഷം സംഘം സന്ദർശനം നടത്തും.