കേരളം

kerala

ETV Bharat / state

സുഭാഷ് വാസുവിനെ പുറത്താക്കാൻ ബിഡിജെഎസ്‌ നേതൃയോഗത്തിൽ തീരുമാനം - സുഭാഷ് വാസുവിനെ പുറത്താക്കാൻ ബിഡിജെഎസ്‌ നേതൃയോഗത്തിൽ തീരുമാനം

സംഘടനാ നടപടികൾ പൂർത്തിയാക്കി പതിനഞ്ച് ദിവസത്തിനകം പുറത്താക്കൽ ഉണ്ടാകുമെന്നും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി

BDJS took action against Subhash Vasu  Subhash Vasu  BDJS  thushar vellapally  സുഭാഷ് വാസുവിനെ പുറത്താക്കാൻ ബിഡിജെഎസ്‌ നേതൃയോഗത്തിൽ തീരുമാനം  സുഭാഷ് വാസുവിനെ പുറത്താക്കാൻ ബിഡിജെഎസ്‌ തീരുമാനം
സുഭാഷ് വാസുവിനെ പുറത്താക്കാൻ ബിഡിജെഎസ്‌ നേതൃയോഗത്തിൽ തീരുമാനം

By

Published : Jan 2, 2020, 9:05 PM IST

Updated : Jan 2, 2020, 9:42 PM IST

ആലപ്പുഴ: സാമ്പത്തിക ക്രമക്കേടിൽ ആരോപണ വിധേയനായ ബിഡിജെഎസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസുവിനെ പുറത്താക്കാൻ സംസ്ഥാന കൗൺസിലിൽ തീരുമാനം. ചേർത്തലയിൽ ഇന്ന് ചേർന്ന ബിഡിജെഎസ്‌ സംസ്ഥാന നേതൃയോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്‌. സുഭാഷ് വാസു സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടെന്നത് വ്യക്തമായിട്ടുണ്ട്‌. സംഘടനാ നടപടികൾ പൂർത്തിയാക്കി പതിനഞ്ച് ദിവസത്തിനകം പുറത്താക്കൽ ഉണ്ടാകുമെന്നും ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. തെറ്റ് ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുഭാഷ് വാസുവിനെ പുറത്താക്കാൻ ബിഡിജെഎസ്‌ നേതൃയോഗത്തിൽ തീരുമാനം

മാവേലിക്കര എസ്എൻഡിപി യൂണിയനിൽ നിന്നുള്ള പുറത്താക്കലിന് പിന്നാലെയാണ് ബിഡിജെഎസിന്‍റെ നടപടി. യൂണിയനിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. സംഘടനാ ബൈലോ പ്രകാരം 15 ദിവസത്തിനുള്ളിൽ സുഭാഷ് വാസു പാർട്ടിക്ക് വിശദീകരണം നൽകണം. വിശദീകരണത്തിന് ശേഷം പാർട്ടി വീണ്ടും യോഗം ചേർന്നാവും തുടർനടപടി സ്വീകരിക്കുക. സംഘടനാ നടപടിക്രമങ്ങൾ മാത്രമാണ് ഇനിയുള്ളതെന്നും പുറത്താക്കൽ ഉണ്ടാകുമെന്നും തുഷാർ പറഞ്ഞു. സുഭാഷ് വാസു കൂടി പങ്കെടുക്കേണ്ടിയിരുന്ന നേതൃയോഗത്തിൽ നിന്ന് അദ്ദേഹം വിട്ടു നിന്നു. യോഗം സംബന്ധിച്ച്‌ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സുഭാഷ്‌ വാസു വ്യക്കമാക്കി. എന്നാല്‍ യോഗം സംബന്ധിച്ച കാര്യങ്ങൾ അറിയിച്ചിരുന്നതായി തുഷാര്‍ പറഞ്ഞു.

സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തുനിന്നും സുഭാഷ് വാസുവിനോട് രാജി ആവശ്യപ്പെടുമെന്നും വെള്ളാപ്പള്ളി എൻജിനീയറിങ് കോളജിന്‍റതടക്കം ക്രമക്കേടുകൾ ഇനിയും പുറത്തുവരാനുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. വിദേശത്ത് ചെക്ക് കേസില്‍ പ്രതിയായതിലടക്കം സുഭാഷ്‌ വാസുവിന് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും തുഷാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സ്‌പൈസസ് ബോര്‍ഡില്‍ നിന്ന് താന്‍ രാജിവെച്ചെന്ന പ്രചാരണം തെറ്റാണെന്നും ജനുവരി പതിനഞ്ചിന് ശേഷം കൂടുതല്‍ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും സുഭാഷ്‌ വാസു പറഞ്ഞു. ജോത്സ്യന്‍ പറഞ്ഞത്‌ കൊണ്ടാവും പതിനഞ്ച്‌ ശേഷമേ കാര്യങ്ങൾ പറയൂ എന്ന് സുഭാഷ് വാസു പറഞ്ഞതെന്നായിരുന്നു ഇതിനോടുള്ള തുഷാറിന്‍റെ പ്രതികരണം.

Last Updated : Jan 2, 2020, 9:42 PM IST

For All Latest Updates

ABOUT THE AUTHOR

...view details