തെരഞ്ഞെടുപ്പിൽ മത്സരിക്കാനും മത്സരിക്കാതിരിക്കാനും സാധ്യതയെന്ന് തുഷാർ വെള്ളാപ്പള്ളി. ഇന്ന് ചേർന്ന ബിഡിജെഎസ് സംസ്ഥാന കൗൺസിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. എസ്എൻഡിപി ഭാരവാഹികൾ മത്സരിക്കരുതെന്ന വെള്ളാപ്പള്ളി നടേശന്‍റെ അഭിപ്രായം വ്യക്തിപരമായ ആഗ്രഹം മാത്രമാണെന്ന് യോഗത്തിന് ശേഷം തുഷാർ വ്യക്തമാക്കി. എസ്എൻഡിപി ഇടതുമുന്നണിയോട് അടുക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്നും സംഘടന ഒരു പാർട്ടിയുടെയും വാലും ചൂലും അല്ലെന്നും തുഷാർ പറഞ്ഞു. അഞ്ചു സീറ്റുകളിലേക്കുള്ള പാർട്ടി സ്ഥാനാര്‍ഥികളെ തീരുമാനിക്കാൻ അഞ്ചംഗ സമിതിയെ ഇന്നത്തെ യോഗം ചുമതലപ്പെടുത്തി.
മത്സരിക്കേണ്ടെന്നാണ് വ്യക്തിപരമായ തീരുമാനം: തുഷാര്‍ വെള്ളാപ്പള്ളി
അഞ്ച് സീറ്റില്‍ ബിഡിജെഎസ് മത്സരിക്കും. മത്സരിക്കാന്‍ തയ്യാറായാല്‍ ഏത് സീറ്റ് വേണമെങ്കിലും ബിജെപി തരുമെന്നും തുഷാര്‍.
തുഷാര്‍ വെള്ളാപ്പള്ളി
മത്സരിക്കാന്‍ തയ്യാറായാല്‍ തിരുവനന്തപുരമടക്കം ഏത് സീറ്റ് വേണമെങ്കിലും തരാന്‍ ബിജെപി ഒരുക്കമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാനത്ത് ആകെയുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഏകോപിപ്പിക്കാനാണ് താല്‍പ്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരിക്കേണ്ടെന്നാണ് വ്യക്തിപരമായ തീരുമാനമെന്ന് പറഞ്ഞ തുഷാര്‍ ബിഡിജെഎസില്‍ ആശയക്കുഴപ്പമില്ലെന്നുംആവര്‍ത്തിച്ചു.