ആലപ്പുഴ: സര്‍ക്കാര്‍ സ്‌കൂളുകളില്‍ അടിസ്ഥാന വികസനം നടപ്പാക്കിയതോടെ 3.5 ലക്ഷം കുട്ടികളാണ് പുതുതായി എത്തിയതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും 1.39 കോടി രൂപ ചെലവഴിച്ച് നീര്‍ക്കുന്നം ഗവ യു പി സ്‌കുളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ സ്‌കൂള്‍ എന്ന് വെറുതെ എഴുതി വെച്ചാല്‍ കുട്ടികള്‍ എത്തില്ലെന്നും അതിനായി മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന വികസനത്തിലൂടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു: ജി സുധാകരന്‍ - alappuzha
നീര്‍ക്കുന്നം ഗവ യു പി സ്‌കുളില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍.
ജി സുധാകരന്‍റെ എം എല്‍ എ ഫണ്ടില്‍ നിന്ന് ഒരു കോടിയും, കിഫ്ബി പദ്ധതിയില്‍ നിന്ന് മൂന്ന് കോടി രൂപയുമുള്‍പ്പടെ ആകെ 5.39 കോടി രൂപ ചെലവില്‍ 21 ക്ലാസ് മുറികളടങ്ങിയ കെട്ടിട സമുച്ചയമാണ് സ്‌കൂളില്‍ നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ് ഹാരിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ ഷീബാ രാകേഷ്, ജില്ലാ പഞ്ചായത്തംഗം പി അഞ്ജു, എല്‍ എസ് ജി ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ ബീന, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ എ കെ പ്രസന്നന്‍, എ ഇ ഒ ദീപാ റോസ് എന്നിവരും പങ്കെടുത്തു.