ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ പശ്ചാത്തലത്തിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ അയ്യപ്പസംഗമവും, നാമജപ ഘോഷയാത്രയും സംഘടിപ്പിച്ചു. ചേർത്തല എസ്എൻഡിപി യൂണിയൻ ഓഫീസിന് സമീപത്തെ ഗുരു മന്ദിരത്തിന് മുന്നിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര എസ്എൻ ട്രസ്റ്റ് ഡയറക്റ്റർ ബോർഡംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു.
ചേർത്തലയിൽ അയ്യപ്പസംഗമവും നാമജപ ഘോഷയാത്രയും - UPA Government
നവോത്ഥാന മതിലിൽ സഹകരിച്ചതിൽ വേദനയുണ്ട്. തങ്ങളെയൊക്കെ വഞ്ചിച്ചുകൊണ്ടാണ് ശബരിമലയിൽ സ്ത്രീകളെ കയറ്റിയതെന്നും പ്രീതി നടേശന്‍.
![ചേർത്തലയിൽ അയ്യപ്പസംഗമവും നാമജപ ഘോഷയാത്രയും Namajapa khoshayatha Ayyappa Sangam Cherthala ഹിന്ദു ഐക്യവേദി അയ്യപ്പസംഗമം നാമജപ ഘോഷയാത്ര ശബരിമല നരേന്ദ്ര മോദി യുപിഎ സർക്കാർ എൻഡിഎ Sabarimala Modi UPA Government NDA](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11256385-thumbnail-3x2-namajapam---copy.jpg)
നവോത്ഥാന മതിലിൽ സഹകരിച്ചതിൽ വേദനയുണ്ട്. തങ്ങളെയൊക്കെ വഞ്ചിച്ചുകൊണ്ടാണ് ശബരിമലയിൽ സ്ത്രീകളെ കയറ്റിയതെന്നും പ്രീതി നടേശന്‍ പറഞ്ഞു. അപ്പോഴുണ്ടായ പ്രയാസവും വേദനയും പറഞ്ഞറിയിക്കാൻ കഴിയില്ല. ചെയ്‌തുപോയ തെറ്റിനെയോർത്ത് ഖേദിക്കുകയാണ്. നരേന്ദ്ര മോദിയുടെ ഭരണ ശൈലിയും വികസന നേട്ടങ്ങളും കണ്ടിട്ടാണ് ഒരു പാർട്ടിയിലും അംഗത്വമില്ലാതിരുന്ന താൻ ബിഡിജെഎസ്സിൽ അംഗത്വമെടുത്തത്. ഇന്ധന വിലവർധനവ്, യുപിഎ സർക്കാർ വരുത്തിവെച്ച കടം വീട്ടാനാണെന്നും അത് പാവങ്ങളെ ബാധിക്കില്ലെന്നും പ്രീതി നടേശൻ പറഞ്ഞു.
ചേർത്തലയിലെ എൻഡിഎ സ്ഥാനാർഥി പി എസ് ജ്യോതിസ് അടക്കം നയിച്ച ഘോഷയാത്രയിൽ സ്‌ത്രീകളും, കുട്ടികളും അടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഘോഷയാത്ര നഗരം ചുറ്റി ചേർത്തല ദേവീക്ഷേത്രത്തിന് മുന്നിൽ സമാപിച്ചു.