ആലപ്പുഴ: ചേർത്തല ദ്യശ്യ ക്ലബ്ബിന് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ ഏറ്റവും മികച്ച യൂത്ത് ക്ലബ്ബിനുള്ള 2019 അവാർഡ്. 30,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാരം നേടിയ ക്ലബ് ഭാരവാഹികളെ യുവജന ക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ ടി.ടി ജിസ്മോൻ അഭിനന്ദിച്ചു. ദൃശ്യ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ജില്ലയിലെ ഏറ്റവും മികച്ച ക്ലബ്ബായി ദൃശ്യക്ക് മാറാൻ സാധിച്ചത് ആത്മാർത്ഥതയോടെയും ചിട്ടയോടെയുമുള്ള പ്രവർത്തനങ്ങളിലൂടെയാണെന്നും ടി.ടി ജിസ്മോൻ പറഞ്ഞു.
ജില്ലയിലെ ഏറ്റവും മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാർഡ് ചേർത്തല ദൃശ്യക്ക് - ചേർത്തല
30,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെയും കലാ-കായിക രംഗത്തെ ഇടപെടലുകളിലൂടെയും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിറഞ്ഞ് നിൽക്കുന്ന യൂത്ത് ക്ലബ്ബാണ് ദൃശ്യ

സാമൂഹിക സേവന പ്രവർത്തനങ്ങളിലൂടെയും കലാ-കായിക രംഗത്തെ ഇടപെടലുകളിലൂടെയും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിറഞ്ഞ് നിൽക്കുന്ന യൂത്ത് ക്ലബ്ബാണ് ദൃശ്യ. വിദ്യാഭ്യാസം, കൃഷി, കല , കായികം, സാംസ്‌കാരികം എന്നീ മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ ദൃശ്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരികയാണ്. ശരത്ത് എന്ന യുവാവിൻ്റെ വൃക്കമാറ്റിവക്കൽ ശസ്‌ത്രക്രിക്ക് പണം സമാഹരിക്കുന്നതിന് ദൃശ്യ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന് പൂർണ്ണ പിന്തുണ നൽകുമെന്നും ടി.ടി ജിസ്മോൻ അറിയിച്ചു. അനുമോദന സമ്മേളനത്തിൽ ദൃശ്യ യൂത്ത് ക്ലബ്ബിൻ്റെ വൈസ് പ്രസിഡൻ്റ് അമ്പാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്.സോബിൻ, കെ.എസ് കലാധരൻ എന്നിവർ പങ്കെടുത്തു.