കേരളം

kerala

ETV Bharat / state

കയർ സംഘത്തിന് ഓട്ടോമാറ്റിക് സ്‌പിന്നിങ് യന്ത്രം - thomas isac news

ചേർത്തല വടക്കുംമുറി 659ാം നമ്പർ കയര്‍ സംഘത്തിനുള്ള സ്‌പിന്നിങ് യന്ത്രത്തിന്‍റെ വിതരണോദ്ഘാടനം മന്ത്രി തോമസ് ഐസക്ക് നിര്‍വഹിച്ചു

തോമസ് ഐസക്ക് വാര്‍ത്ത  ആരിഫ് എംപി വാര്‍ത്ത  thomas isac news  arif mp news
തോമസ് ഐസക്ക്

By

Published : Aug 22, 2020, 4:58 AM IST

ആലപ്പുഴ: കയർ മേഖലയിലെ യന്ത്രവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത് 40, 000 ടൺ ഉൽപ്പാദനമാണെന്ന് മന്ത്രി തോമസ് ഐസക്. ചേർത്തല വടക്കുംമുറി 659ാം നമ്പർ കയർ സംഘത്തിന് ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീൻ വിതരണം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി പി. തിലോത്തമൻ, അഡ്വ : എ. എം ആരിഫ് എം. പി തുടങ്ങിയവര്‍ പങ്കെടുത്തു. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ചടങ്ങ് നടന്നത്.

പരമ്പരാഗത തൊഴിലാളികൾ വഴി ഒരു ദിവസം 10 കിലോ കയർ പിരിച്ചിരുന്ന സ്ഥാനത്തു ദിവസേന 50 മുതൽ 60 വരെ കിലോ കയർ പിരിക്കാൻ സംഘങ്ങൾക്ക് അനുവദിച്ച ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനിലൂടെ സാധ്യമാവും. ചേർത്തല വടക്കുംമുറിയിലെ സംഘത്തിന് പുറമെ നെടുമ്പ്രക്കാട്, ചെങ്ങണ്ട എന്നിവടങ്ങളിലെ രണ്ട് കയർ സംഘങ്ങൾക്കും ആധുനിക കയർ പിരി മെഷീൻ നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details