ആലപ്പുഴ: കലവൂർ കൃപാസനത്തിന് സമീപം കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ആലപ്പുഴ വലിയമരം സ്വദേശി നിഹാസ് ആണ് മരിച്ചത്. ഇന്ന് (03.08.22) പുലർച്ചെ 05:45 നായിരുന്നു അപകടം നടന്നത്.
ഓട്ടോയിൽ കാറിടിച്ച് അപകടം, ഓട്ടോ ഡ്രൈവർ മരിച്ചു; മൂന്ന് പേർക്ക് പരിക്ക് - യാത്രക്കാരുമായി സവാരി പോയ ഓട്ടോയിൽ കാറിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം
ആലപ്പുഴ കലവൂർ കൃപാസനത്തിന് സമീപം കാർ ഓട്ടോയിലിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു.

യാത്രക്കാരുമായി സവാരി പോയ ഓട്ടോയിൽ കാറിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്
കൃപാസനത്തിന് സമീപം ഓട്ടോ തിരിയ്ക്കുന്നതിനിടെ മറ്റൊരു കാർ തട്ടി നിയന്ത്രണം വിട്ട ഓട്ടോയില്‍ പിന്നാലെയെത്തിയ കാർ ഇടിച്ചായിരുന്നു അപകടം. ആദ്യം ഓട്ടോയിൽ തട്ടിയ കാർ നിർത്താതെ പോയി.
ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്‌ത്രീകള്‍ക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിഹാസിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.