ആലപ്പുഴ: മാവേലിക്കരയിൽ ഡിവൈഎഫ്ഐ -എസ്‌ഡിപിഐ സംഘര്‍ഷം. ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ അരുണിന്‍റെ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
മാവേലിക്കരയില്‍ ഡിവൈഎഫ്ഐ - എസ്‌ഡിപിഐ സംഘര്‍ഷം - എസ്‌ഡിപിഐ
ഡിവൈഎഫ്ഐ പ്രവര്‍ത്തകൻ അരുണിന്‍റെ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്
ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം; പിന്നിൽ എസ്‌ഡിപിഐ എന്ന് ആരോപണം
പ്രവർത്തകരായ അരുണ്‍, മിഥുൻ, ജസ്റ്റിൻ എന്നിവര്‍ക്ക് മര്‍ദനമേറ്റതായി ഡിവൈഎഫ്ഐ പൊലീസില്‍ പരാതി നല്‍കി. എസ്‌ഡിപിഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. അരുണിന് ഗുരുതരമായി പരിക്കേറ്റുവെന്നാണ് പരാതിയിലുള്ളത്. ഇയാള്‍ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Last Updated : Nov 8, 2021, 9:36 AM IST