ആലപ്പുഴ: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വാഴക്കുല വണ്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് ഗുളികകൾ കണ്ടെടുത്ത കേസിൽ രണ്ടാം പ്രതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വെള്ളക്കിണർ വാർഡിൽ വള്ളക്കടവിൽ നഹാസിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 13നാണ് 864 ട്രമഡോൾ ഗുളികകള്‍ എക്സൈസ് കണ്ടെത്തിയത്. വാഹനത്തിന്‍റെ ഡ്രൈവറായ സെന്തിൽ എന്നയാളെ സംഭവസ്ഥലത്തുവച്ച് അറസ്റ്റ് ചെയ്തിരുന്നു.
ആര്യങ്കാവ് ലഹരി മരുന്ന് കേസ്: രണ്ടാം പ്രതി അറസ്റ്റിൽ - ലഹരി മരുന്ന് കേസ്
വെള്ളക്കിണർ വാർഡിൽ വള്ളക്കടവിൽ നഹാസിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 13നാണ് 864 ട്രമഡോൾ ഗുളികകള്‍ എക്സൈസ് കണ്ടെത്തിയത്.
ആര്യങ്കാവ് ലഹരി മരുന്ന് കേസ്: രണ്ടാം പ്രതി അറസ്റ്റിൽ
പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. ഓന്നാം പ്രതി സെന്തിലിന്‍റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ലഹരി സംഘത്തിലെ കണ്ണികളെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചത്. പന്ത്രണ്ടോളം സി.സി.ടി.വി. ദൃശ്യങ്ങളും മുപ്പതോളം ഫോൺകോളുകളും എക്സൈസ് സംഘം പരിശോധിച്ചിരുന്നു.