ആലപ്പുഴ: ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ചിട്ടുള്ള 'കരുതാം ആലപ്പുഴയെ' കൊവിഡ് പ്രതിരോധ ക്യാമ്പയിനിന്‍റെ ഭാഗമായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'കരുതാം വയോജനങ്ങളെ ' എന്ന പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പ്രദേശത്തെ വയോജനങ്ങളെ പാര്‍പ്പിച്ചിട്ടുള്ള അഗതിമന്ദിരങ്ങളിലെ മുഴുവന്‍ അന്തേവാസികള്‍ക്കും മാസ്‌ക്കും സാനിറ്റൈസറും വിതരണം ചെയ്തു കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അഡ്വ. കെ.ടി മാത്യു വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.
വയോജനങ്ങള്‍ക്ക് കരുതലായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് - Alappuzha
കൊവിഡ് പ്രതിരോധ ക്യാമ്പയിനിന്‍റെ ഭാഗമായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന 'കരുതാം വയോജനങ്ങളെ' എന്ന പദ്ധതിക്ക് തുടക്കമായി
കൊവിഡ് രോഗബാധയുണ്ടായാല്‍ അപകടസാദ്ധ്യതയേറിയ വയോജനങ്ങളെ രോഗത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായുള്ള കരുതല്‍ നടപടികളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് 'കരുതാം വയോജനങ്ങളെ' എന്ന പരിപാടി. മരിയഭവന്‍ കാട്ടൂര്‍, സ്‌നേഹഭവന്‍ വളവനാട്, കാരുണ്യ ദീപം പാതിരപ്പള്ളി, മംഗളാപുരം മരിയന്‍ എന്നിങ്ങനെ നാല് അഗതിമന്ദിരങ്ങളിലെ അന്തേവാസികളായ വയോജനങ്ങള്‍ക്കാണ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മാസ്‌ക്കും സാനിറ്റൈസറും നൽകിയത്.
ബ്ലോക്കിലെ മുഴുവന്‍ വയോജനങ്ങള്‍ക്കും പ്രതിരോധ ഔഷധ കഞ്ഞിക്കിറ്റും വിതരണം ചെയ്തു. കൊവിഡ് കാലത്തെ വയോജനങ്ങളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ഓണ്‍ലൈന്‍ കലോത്സവം പരിപാടികളും 'കരുതാം വയോജനങ്ങളെ 'ക്യാമ്പയിന്‍റെ ഭാഗമായി ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്‍റ് അഡ്വ.ഷീന സനല്‍ കുമാര്‍ പറഞ്ഞു.