ആലപ്പുഴ: അരൂരില്‍ നാളെ വിധിയെഴുത്ത്. ഉപതെരഞ്ഞെടുപ്പില്‍ നിയോജകമണ്ഡലത്തിലെ വോട്ടര്‍മാര്‍ നാളെ പോളിങ് ബൂത്തിലേക്ക്. നാളെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് സമയം. മണ്ഡലത്തില്‍ 1,91,898 വോട്ടര്‍മാരാണുള്ളത്. വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും ഇതിനകം പൂര്‍ത്തിയായതായി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ കലക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള പറഞ്ഞു. 94,153 പുരുഷ വോട്ടര്‍മാരും 97,745 വനിതാ വോട്ടര്‍മാരുമാണുള്ളത്. 201 സര്‍വീസ് വോട്ടര്‍മാരും 40 എന്‍.ആര്‍.ഐ. വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. ശാരീരിക വെല്ലുവിളി നേരിടുന്ന 455 വോട്ടര്‍മാരുമുണ്ട്. 183 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്.
അരൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക് - അരൂര്‍ ഉപതെരഞ്ഞെടുപ്പ് വാര്‍ത്ത
വോട്ടെടുപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ കലക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള അറിയിച്ചു
![അരൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4814599-thumbnail-3x2-aroor.jpg)
അരൂര്‍
അരൂരില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടര്‍മാര്‍ നാളെ ബൂത്തിലേക്ക്
ഒരു സ്വതന്ത്രനുള്‍പ്പടെ ആറ് സ്ഥാനാര്‍ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്. പോളിങ്ങിന് ആവശ്യമുള്ള ഫോമുകളും സ്‌റ്റേഷനറികളും വിതരണ കേന്ദ്രമായ പള്ളിപ്പുറം എന്‍.എസ്.എസ്. കോളജില്‍ എത്തിച്ചു. വിവിധ വിതരണ കേന്ദ്രങ്ങളില്‍ നിന്നും പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് കൊണ്ട് പോയി. പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള അവസാന ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
Last Updated : Oct 20, 2019, 9:10 PM IST