കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ താരമായി മാണി സി.കാപ്പന്‍ - അരൂരിൽ ആവേശമായി മാണി സി കാപ്പൻ

അരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു സി പുളിക്കലിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ പാലാ നിയുക്ത എം.എല്‍.എ മാണി സി കാപ്പൻ എത്തി

മാണി സി കാപ്പൻ

By

Published : Sep 30, 2019, 10:40 PM IST

Updated : Oct 2, 2019, 10:04 AM IST

ആലപ്പുഴ:ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലെ എൽ.ഡി.എഫ് കൺവെൻഷനില്‍ മുഖ്യശ്രദ്ധാകേന്ദ്രമായി പാലാ നിയുക്ത എം.എൽ.എ മാണി സി കാപ്പൻ. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. മനു സി പുളിക്കലിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.

തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ താരമായി മാണി സി.കാപ്പന്‍
പാലായിൽ തെരഞ്ഞെടുപ്പ് വിജയം പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് സർക്കാരിന്‍റെ ഭരണ വിലയിരുത്തലാണെന്നും ഈ വിജയം അരൂർ ഉൾപ്പെടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും പ്രതിഫലിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. സ്ഥാനാർഥി അഡ്വ. മനു സി പുളിക്കലിനെ അരൂരിലെ ജനങ്ങൾ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നും ഉപതെരഞ്ഞെടുപ്പ് ഫലം എൽ.ഡി.എഫ് സർക്കാരിനെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കാപ്പൻ വേദി വിടാൻ ഒരുങ്ങിയതോടെ സെൽഫിയെടുക്കാനുള്ള തിരക്കിലായി എൽ.ഡി.എഫ് പ്രവർത്തകർ. എല്ലാവർക്കും സെൽഫിയെടുക്കാൻ നിന്ന ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Last Updated : Oct 2, 2019, 10:04 AM IST

ABOUT THE AUTHOR

...view details