ആലപ്പുഴ:രാജ്യം കാക്കുന്ന സായുധ സേനാംഗങ്ങൾക്ക് ആദരം അർപ്പിച്ചു കൊണ്ട് ജില്ലയില്‍ സായുധ സേനാ പതാക ദിനാഘോഷം സംഘടിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ആദ്യ പതാക വിൽപ്പനയുടെ ഉദ്ഘാടനം കലക്‌ടര്‍ എ അലക്‌സാണ്ടർ നിർവഹിച്ചു. എൻസിസി കേഡറ്റുകളിൽ നിന്ന് പതാക സ്വീകരിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.
രാജ്യത്തിന് കാവൽ നിൽക്കുന്നവർക്ക് ആദരവുമായി സായുധ സേന പതാക ദിനാഘോഷം - രാജ്യത്തിന് കാവൽ നിൽക്കുന്നവർക്ക് ആദരം
ജില്ലയിലെ ആദ്യ പതാക വിൽപ്പനയുടെ ഉദ്ഘാടനം കലക്‌ടര്‍ എ അലക്‌സാണ്ടർ നിർവഹിച്ചു.

രാജ്യത്തിന് കാവൽ നിൽക്കുന്നവർക്ക് ആദരവുമായി സായുധ സേന പതാക ദിനാഘോഷം
തുടർ ദിവസങ്ങളിലും മികച്ച രീതിയില്‍ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കലക്‌ടർ പറഞ്ഞു. കലക്‌ടര്‍ ചേമ്പറിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ ജില്ലാ സൈനിക ക്ഷേമ ഓഫീസർ സന്തോഷ് വിആർ, അസിസ്റ്റന്റ് സൈനിക ക്ഷേമ ഓഫിസർ കെകെ ചന്ദ്രൻ, മായ എംആർ, രാജേഷ് കെആർ, എസ്ഡിവിഎച്ച്എസ് സ്കൂൾ എൻസിസി ഗേൾസ് കേഡറ്റുകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
രാജ്യത്തിന് കാവൽ നിൽക്കുന്നവർക്ക് ആദരവുമായി സായുധ സേന പതാക ദിനാഘോഷം
Last Updated : Dec 7, 2020, 7:46 PM IST