കേരളം

kerala

ETV Bharat / state

ഫോണിലേക്ക് അശ്ലീല വീഡിയോ; മലപ്പുറം സ്വദേശിക്കെതിരെ അരിത ബാബു പൊലീസില്‍ പരാതി നല്‍കി - youth congress leader

Aritha Babu Complaints Against Malappuram Man: യൂത്ത് കോൺഗ്രസ്‌ നേതാവ് അരിത ബാബുവിനെതിരെ അശ്ലീല വീഡിയോ കോളെന്ന് പരാതി, നേരിട്ട് വിളിച്ച് മാപ്പ് പറഞ്ഞ മലപ്പുറം സ്വദേശിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അരിത ബാബു

Complains Againt Malapuram Man  aritha babu  Youth Congress Kerala Vice President Aritha Babu  whatsapp  chat  obscenity video  ഫോണിലേക്ക് അശ്ലീല സന്ദേശം  വീഡിയോ കോളുകള്‍  video calls  Qatar  police  അരിത ബാബു
Aritha Babu Complaints Against Malappuram Man

By ETV Bharat Kerala Team

Published : Dec 13, 2023, 8:32 AM IST

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്‍റ് അരിത ബാബുവിന് ഖത്തറിൽ നിന്നും അശ്ലീല വീഡിയോ കോളെന്ന് പരാതി(Youth Congress Kerala Vice President Aritha Babu Complaints Against Malappuram Man). സംഭവത്തെക്കുറിച്ച് അരിത ബാബു ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. തനിക്ക് അശ്ലീല സന്ദേശമയച്ചയാളുടെ ഫോട്ടോയും വാട്‌സ് ആപ്പ് ചാറ്റും ഉൾപ്പെടെയാണ് ഫേസ്ബുക്ക് പോസ്റ്റ്‌.

ഡിസംബർ 11 ന് ഉച്ച മുതൽ വിദേശ ഫോൺ നമ്പറിൽ നിന്നും വ്യാജ വീഡിയോ കോൾ തുടർച്ചയായി വന്നതിന് പിന്നാലെ ആരാണെന്ന് ചോദിച്ചു അങ്ങോട്ട് മെസ്സേജ് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. പിന്നാലെ ഒരു സെക്കന്‍റ് നീണ്ടു നിൽക്കുന്ന അശ്ലീല വീഡിയോ തന്‍റെ ഫോണിലേക്ക് അയക്കുകയായിരുന്നുവെന്ന് അരിത ബാബുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ മലപ്പുറം അമരമ്പലം സ്വദേശി ഷമീർ നേരിട്ട് വിളിച്ച് മാപ്പ് പറയാൻ ശ്രമിച്ചിരുന്നു. എന്നാൽ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അരിത ബാബു വ്യക്തമാക്കി. സംഭവത്തിൽ കായംകുളം ഡി വൈ എസ് പി ഓഫീസിൽ അരിത ബാബു നേരിട്ടെത്തി പരാതി നൽകിയിരുന്നു.

ഇയാളുടെ വാട്‌സ് ആപ്പ് നമ്പർ സുഹൃത്തുക്കൾക്ക് കൈമാറുകയും സുഹൃത്തുക്കളാണ് ഇയാളുടെ ചിത്രം ഉൾപ്പെടെ എടുത്തതെന്നും അരിത ബാബു ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details