ആലപ്പുഴ: സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്കായി ലക്ഷദ്വീപ് ജനതയുടെ താത്പര്യങ്ങളെ ബലികഴിക്കുന്ന അഡ്‌മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ അടിയന്തരമായി തിരിച്ചു വിളിക്കണമെന്ന് എഎം ആരിഫ് എംപി രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു.
ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണം: എഎം ആരിഫ് എംപി - ലക്ഷദ്വീപ് അഡിമിനിസ്ട്രേറ്റർ
ജനതാത്പര്യത്തിന് എതിരായി നിലവിലെ അഡ്‌മിനിസ്ട്രേറ്റർ എടുത്ത എല്ലാ തീരുമാനങ്ങളും പുനഃപരിശോധിക്കണമെന്ന് എഎം ആരിഫ് എംപി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.
Also Read: ലക്ഷദ്വീപില്‍ ഗവര്‍ണര്‍ സങ്കുചിത താല്പര്യങ്ങള്‍ക്ക് വഴങ്ങുന്നുവെന്ന് മുഖ്യമന്ത്രി
ശാന്തവും സമാധാനപരവുമായ ജീവിതം നയിക്കുന്ന ലക്ഷദ്വീപിലെ ജനങ്ങളെ ശത്രുക്കളായാണ് ഭരണകൂടം കാണുന്നത്. ടൂറിസം പ്രോത്സാഹിപ്പിക്കാൻ എന്ന പേരിൽ മദ്യ വിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിക്കുന്നത് ജനങ്ങളുടെ താത്പര്യത്തിന് എതിരാണ്. കൊവിഡിന്‍റെ ഒന്നാം തരംഗത്തിൽ പൂർണമായിത്തന്നെ രോഗത്തെ പ്രതിരോധിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ, ഭരണകൂടത്തിന്‍റെ തെറ്റായ നടപടികൾ മൂലം രോഗവ്യാപനം തീവ്രമായ അവസ്ഥ സംജാതമായിരിക്കുകയാണ്. ജനതാത്പര്യത്തിന് എതിരായി നിലവിലെ അഡ്‌മിനിസ്ട്രേറ്റർ എടുത്ത എല്ലാ തീരുമാനങ്ങളും പുനഃപരിശോധിക്കണമെന്നും രാഷ്ട്രപതിയ്ക്ക് അയച്ച കത്തിൽ എംപി ആവശ്യപ്പെട്ടു.