ആലപ്പുഴ: വാക്സിനേഷൻ വിജയകരമായി സംഘടിപ്പിക്കുന്നതിൽ ആരോഗ്യവകുപ്പിന്‍റെ പങ്ക് പ്രശംസനീയമെന്ന് എഎം ആരിഫ് എംപി. ആലപ്പുഴ മെഡിക്കൽ കോളജ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി എന്ന നിലയിൽ കെ കെ ശൈലജ ടീച്ചർ തന്നെ നേരിട്ടാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യ വകുപ്പ് നിര്‍ണായകം: ആരിഫ് എംപി - arif about vaccine news
മന്ത്രി എന്ന നിലയിൽ കെ കെ ശൈലജ ടീച്ചർ തന്നെ നേരിട്ടാണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നതെന്നും എഎം ആരിഫ് എംപി പറഞ്ഞു

ആരിഫ് എംപി
ആശുപത്രി സൂപ്രണ്ട് ഡോ. ആർ രാംലാൽ, വിവിധ വിഭാഗം മേധാവിമാരായ ഡോ. അബ്‌ദുൽ സലാം, ഡോ. ജോർജ്ജ്കുട്ടി എന്നിവരുമായി സംസാരിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് എംപി ആശുപത്രി വിട്ടത്.