ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെതിരെ നടത്തിയ വിവാദ പരാമർശങ്ങളില്‍ വിശദീകരണവുമായി ആലപ്പുഴ എംപി അഡ്വ.എഎം ആരിഫ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് എംപി വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുന്നത്.
തന്‍റെ പ്രസംഗത്തിലെ ചെറിയൊരു ഭാഗം അടർത്തി മാറ്റിയാണ് ഇത്തരത്തില്‍ കുപ്രചാരണം സംഘടിപ്പിക്കുന്നത്. കള്ള പ്രചാരണത്തിന് നേതൃത്വം നൽകുന്ന ചില പ്രാദേശിക പത്ര പ്രവർത്തകർക്കെതിരെ ഉചിതമായ നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും ആരിഫ് വ്യക്തമാക്കി. ഇതോടൊപ്പം പ്രസംഗത്തിന്‍റെ പൂർണ വീഡിയോയും എംപി ഫേസ്ബുക്കിൽ പങ്കുവെച്ചു.