ആലപ്പുഴ: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്‌ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ച് ഉത്തരവിറക്കി. വരണാധികാരികളെ സെക്‌ടറൽ മജിസ്‌ട്രേറ്റുമാരുടെ ചുമതലയിൽനിന്ന് 09/11/2020 അർധ രാത്രി 12 മണി മുതൽ ഒഴിവാക്കി പുതിയ ജീവനക്കാരെ നിയമിച്ച് ജില്ലാ കലക്‌ടർ ഉത്തരവിറക്കി. ഗ്രാമപഞ്ചായത്തുകളിൽ 72, മുനിസിപ്പാലിറ്റികളിൽ 11, ടൂറിസം മേഖലകളുടെ നിരീക്ഷണത്തിനായി ഒരു സെക്‌ടറൽ മജിസ്ട്രേറ്റിനെയുമാണ് നിയമിച്ചിരിക്കുന്നത്. സെക്‌ടറൽ മജിസ്ട്രേറ്റുമാരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ചും ഉത്തരവിൽ പറയുന്നു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെക്‌ടറൽ മജിസ്ട്രേറ്റുമാരെ നിയമിച്ച് ഉത്തരവിറക്കി - Appointed Sectoral Magistrates
പുതുതായി നിയമിച്ച സെക്‌ടറൽ മജിസ്ട്രേറ്റുമാർ പ്രവർത്തനപരിധിയിലുള്ള സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നില്ല എന്നും, സാമൂഹികം അകലം പാലിക്കുന്നു എന്നും, മാസ്‌കുകൾ ധരിക്കുന്നുണ്ട് എന്നും ബ്രേക്ക് ദി ചെയിൻ സംവിധാനം സ്ഥാപനങ്ങളിൽ ഒരുക്കിയിട്ടുണ്ട് എന്നും ഉറപ്പാക്കണം
പുതുതായി നിയമിച്ച സെക്‌ടറൽ മജിസ്ട്രേറ്റുമാർ പ്രവർത്തനപരിധിയിലുള്ള സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നില്ല എന്നും, സാമൂഹികം അകലം പാലിക്കുന്നു എന്നും, മാസ്‌കുകൾ ധരിക്കുന്നുണ്ട് എന്നും ബ്രേക്ക് ദി ചെയിൻ സംവിധാനം സ്ഥാപനങ്ങളിൽ ഒരുക്കിയിട്ടുണ്ട് എന്നും ഉറപ്പാക്കണം. സി.ആർ.പി.സി 144 പ്രകാരം ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്നും ഉറപ്പുവരുത്തണം. മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസ് റെഗുലേഷൻ 2020, ഇന്ത്യൻ ശിക്ഷാനിയമം എന്നിവ പ്രകാരം നടപടികൾ സ്വീകരിക്കേണ്ടതാണ്. കൊവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ടുള്ള ദൈനംദിന റിപ്പോർട്ടുകൾ ജില്ലാ കലക്‌ടറെ ഏൽപ്പിക്കണം. നിലവിൽ പ്രവർത്തിച്ചുവരുന്ന സെക്‌ടറൽ മജിസ്ട്രേറ്റുമാർ പുതുതായി നിയമിക്കപ്പെട്ട സെക്‌ടറൽ മജിസ്ട്രേറ്റുമാർക്കൊപ്പം 09/11/2020ന് ജോലി ചെയ്യണം. ആ ദിവസത്തെ പ്രവർത്തന റിപ്പോർട്ട് വിടുതൽ ചെയ്യുന്ന സെക്‌ടറൽ മജിസ്ട്രേറ്റുമാർ കൊവിഡ് ജാഗ്രത പോർട്ടലിൽ രേഖപ്പെടുത്തേണ്ടതുമാണ്. പുതിയതായി നിയമിക്കപ്പെട്ട സെക്‌ടറൽ മജിസ്ട്രേറ്റുമാർ ചാർജ് ഏറ്റെടുക്കുന്നത് വരെ നിലവിലുള്ളവർ ഡ്യൂട്ടിയിൽ തുടരേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.