കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മാരാരിക്കുളം സ്വദേശിനിയാണ് മരിച്ചത് - covid death news

കാട്ടൂർ തെക്കേതൈക്കൽ വീട്ടിൽ മറിയാമ്മയാണ് (85) കൊവിഡ് 19 ബാധിച്ച് മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്

കൊവിഡ് മരണം വാര്‍ത്ത കൊവിഡ് 19 വാര്‍ത്ത covid death news covid 19 news
കാട്ടൂർ തെക്കേതൈക്കൽ വീട്ടിൽ മറിയാമ്മയാണ് (85)

By

Published : Jul 24, 2020, 12:26 AM IST

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലപ്പുഴ കാട്ടൂർ തെക്കേതൈക്കൽ വീട്ടിൽ മറിയാമ്മയാണ് (85) കൊവിഡ് 19 ബാധിച്ച് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ട വയോധികയെ ബുധനാഴ്‌ച ഉച്ചയ്ക്കാണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം അടുത്ത ദിവസം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. മറിയാമ്മയുടെ മകനും മരുമകളും രോഗ ബാധിതരായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കാട്ടൂർ തെക്കേതൈക്കൽ വീട്ടിൽ മറിയാമ്മ (85).

ABOUT THE AUTHOR

...view details