ആലപ്പുഴ: സിഐടിയു സംസ്ഥാന പ്രസിഡന്‍റായി ആനത്തലവട്ടം ആനന്ദനെയും ജനറല്‍ സെക്രട്ടറിയായി എളമരം കരീം എം പിയെയും വീണ്ടും തെരഞ്ഞെടുത്തു. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സംസ്ഥാന ട്രഷർ ആയി പി.നന്ദകുമാര്‍ തുടരും.
സിഐടിയു ഭാരവാഹികളിൽ മാറ്റമില്ല; ആനത്തലവട്ടവും എളമരം കരീമും തുടരും - citu state conference news
ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
എം.കെ കണ്ണൻ, ജെ മേഴ്‌സിക്കുട്ടിഅമ്മ, എ.കെ ബാലൻ, കെ.ജെ തോമസ്, ടി.പി രാമകൃഷ്ണൻ, എസ് ശർമ, കെ.കെ ജയചന്ദ്രൻ, കെ.പി മേരി, പി.ജെ. അജയകുമാർ, കൂട്ടായി ബഷീർ, നെടുവത്തൂർ സുന്ദരേശൻ, പി.എസ് മധുസൂദനൻ, എസ്. ജയമോഹനൻ,യു.പി. ജോസഫ് ,സി.കെ മണിശങ്കർ, വി. ശശികുമാർ, അഡ്വ. പി സജി, ജോസ് ടി എബ്രഹാം, സി.എസ്. സുജാത, സുനിതാ കുര്യൻ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍.
കെ.ഒ ഹബീബ് ,കെ.കെ ദിവാകരൻ, കെ ചന്ദ്രൻ പിള്ള, എൻ പത്മലോചനൻ, കെ.പി സഹദേവൻ, വി.ശിവൻകുട്ടി, എം ചന്ദ്രൻ, കാട്ടാക്കട ശശി, വി.സി കാർത്യായനി, കെ.എൻ ഗോപിനാഥ് ,ടി.കെ രാജൻ, പി.പി ചിത്തരജ്ഞൻ, പി.പി പ്രേമ, കെ.എസ് സുനിൽകുമാർ , സി.കെ ഹരികൃഷ്ണൻ, സി.ബി ചന്ദ്രബാബു, പ്രസന്നകുമാരി, ധന്യ അബീദ്, ബിന്ദു ഒ.സി, ദീപ കെ.രാജൻ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.ഭാരവാഹികളില്‍ പതിനേഴ് പേര്‍ പുതുമുഖങ്ങളാണ്.