ആലപ്പുഴ : സ്വർണ്ണക്കടത്ത് കേസിൽ യുഡിഎഫ് പ്രത്യക്ഷ സമരം അവസാനിപ്പിച്ചത് സിപിഎമ്മുമായുള്ള അഡ്‌ജസ്‌റ്റ്‌മെന്‍റിന്‍റെ ഭാഗമായിട്ടാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ എൻ രാധാകൃഷ്ണൻ. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കർഷക മോർച്ച സംഘടിപ്പിച്ച കലക്‌ട്രേറ്റ് മാർച്ച് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സമരം അവസാനിപ്പിച്ചത് സിപിഎമ്മുമായുള്ള അഡ്‌ജസ്‌റ്റ്മെന്‍റിന്‍റെ ഭാഗമായിയെന്ന് എ എൻ രാധാകൃഷ്ണൻ - AN Radhakrishnan says UDF strike ended as part of adjustment with CPM
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മക്കൾ ഇരുവരും അധോലോക നായകരെ പോലെയാണെന്നും മയക്കുമരുന്ന് മാഫിയക്ക് വട്ടിപ്പലിശയ്ക്ക് പണം നൽകുന്നവരുമായി മാറിയിരിക്കുകയാണെന്നും രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.
യുഡിഎഫ് സമരം അവസാനിപ്പിച്ചത് സിപിഎമ്മുമായുള്ള അഡ്‌ജസ്‌റ്റ്മെന്‍റിന്‍റെ ഭാഗമായിയെന്ന് എ എൻ രാധാകൃഷ്ണൻ
കോൺഗ്രസ് ലീഗ് മാർക്‌സിസ്‌റ്റ് പാർട്ടി സഖ്യമാണ് ഇപ്പോൾ സംസ്ഥാനത്ത് നിലനിൽക്കുന്നത്. അപകടകരമായ രീതിയിൽ കോ ലീ എം വളർന്നു വരുന്നു എന്നും രാധാകൃഷ്ണൻ ആരോപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അദ്ദേഹത്തിന്‍റെ ഭാര്യ വിനോദിനിയും സാധാരണക്കാരാണ്. എന്നാൽ അവരുടെ മക്കൾ ഇരുവരും അധോലോക നായകരെ പോലെയാണെന്നും മയക്കുമരുന്ന് മാഫിയക്ക് വട്ടിപ്പലിശയ്ക്ക് പണം നൽകുന്നവരുമായി മാറിയിരിക്കുകയാണെന്നും രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.