ആലപ്പുഴ :കേരളത്തിന്‍റെ വിപ്ലവ പെൺകരുത്ത് കെ. ആർ. ഗൗരിയമ്മയ്ക്ക് ആദരം അർപ്പിച്ച് വനിതാ കമ്മീഷൻ. അന്താരാഷ്ട്ര വനിതാ ദിനാചാരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനമെന്ന നിലയ്ക്കാണ് ചടങ്ങ് നടത്തിയത്. ചടങ്ങിന്‍റെ ഭാഗമായി വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈന്‍റെ നേതൃത്വത്തിലുള്ള സംഘം ചാത്തനാട്ടെ ഗൗരിയമ്മയുടെ വീട്ടിലെത്തി.
കെ. ആർ. ഗൗരിയമ്മയ്ക്ക് ആദരം അർപ്പിച്ച് വനിതാ കമ്മീഷൻ - കെ. ആർ. ഗൗരിയമ്മ
വീടിന്‍റെ മുൻഭാഗത്തെ വാതിൽ തുറക്കാൻ കഴിയാതിരുന്നതിനാൽ പിൻവാതിലിലൂടെയാണ് സംഘം ഗൗരിയമ്മയുടെ മുറിയിലെത്തിയത്. അന്താരാഷ്ട്ര വനിതാ ദിനാചാരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനമെന്ന നിലയ്ക്കാണ് ചടങ്ങ് നടത്തിയത്.
വീടിന്‍റെ മുൻഭാഗത്തെ വാതിൽ തുറക്കാൻ കഴിയാതിരുന്നതിനാൽ പിൻവാതിലിലൂടെയാണ് സംഘം ഗൗരിയമ്മയുടെ മുറിയിലെത്തിയത്. സ്വയം പരിചയപ്പെടുത്തിയിട്ടും ഗൗരിയമ്മയ്ക്ക് ജോസഫൈനെ മനസിലായില്ല. പതിവിൽ നിന്ന് വ്യത്യസ്ഥമായ ഗൗരവത്തിലായിരുന്നു ഗൗരിയമ്മ. തുടർന്ന് ജോസഫൈൻ ഗൗരിയമ്മയെ പൊന്നാടയണിയിച്ച് ഉപഹാരം നൽകി. പത്ത് മിനിട്ടിനുള്ളിൽ തന്നെ വനിത കമ്മീഷൻ അധ്യക്ഷയും അംഗങ്ങളും മടങ്ങി.
കേരള രാഷ്ട്രീയ ചരിത്രത്തിൽ മികച്ച സംഭാവനകൾ നൽകിയ നേതാവാണ് ഗൗരിയമ്മ. കടലിന് പകരം കടൽ മാത്രം. ഗൗരിയമ്മയെ ആദരിക്കാതെ വനിതാ ദിനം ആഘോഷിക്കാനാവില്ലെന്ന് എം.സി.ജോസഫൈൻ പറഞ്ഞു. കമ്മീഷൻ അംഗങ്ങളായ ഷാഷിദ കമാൽ, എം.എസ്.താര, ഷിജി ശിവജി,ഇ.എം.രാധ,പി.ആർ.ഓ. ദീപ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ഉച്ചയ്ക്ക് ശേഷം മുനിസിപ്പൽ ടൗൺഹാളില്‍ ആഘോഷ പരിപാടികളും, അവാർഡ് ദാന ചടങ്ങും നടന്നു.