കൊവിഡ് രോഗിയുമായി വന്ന ആംബുലൻസ് ഇടിച്ച് രണ്ട് പേർക്ക് പരിക്ക് - വഴിച്ചേരിക്ക് സമീപം വാഹനാപകടം
രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊവിഡ് രോഗിയുമായി വന്ന ആംബുലൻസ് ഇടിച്ച് രണ്ട് പേർക്ക് പരിക്ക്
ആലപ്പുഴ:കൊവിഡ് രോഗിയുമായി വന്ന ആംബുലൻസ് ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ നഗരത്തിലെ വഴിച്ചേരിക്ക് സമീപമാണ് അപകടം നടന്നത്. രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.