അമ്പലപ്പുഴയിൽ മൂന്ന് പ്ലസ് ടു വിദ്യാർഥിനികൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. പ്രതികളെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ, വിദ്യാർഥിനികളുടെ സഹപാഠികളായ ഷാനവാസ് ,സൗഫർ എന്നിവരെയാണ് വെറുതെ വിട്ടത്.
അമ്പലപ്പുഴ പ്ലസ് ടു വിദ്യാർഥിനികളുടെ ആത്മഹത്യ ,പ്രതികളെ വെറുതെ വിട്ടു. - plus two
2008 നവംബർ 17 നാണ് അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്‌കൂളിലെ വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥിനികളായ മൂന്ന് പേരെ ക്ലാസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
2008 നവംബർ 17 നാണ് അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്‌കൂളിലെ വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥിനികളായ മൂന്ന് പേരെ ക്ലാസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പോസ്റ്റുമോർട്ടത്തിൽ മൂന്നു പേരും വിഷം കഴിച്ചാണ് മരിച്ചതെന്ന് തെളിഞ്ഞു. കൂട്ട ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരുടെയും ബന്ധുക്കളുടെയും രംഗത്തെത്തിയതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഡിറ്റാച്ച്മെന്‍റ് ബ്യൂറോക്ക് കൈമാറിയത്.
അന്വേഷണത്തിൽ 2008 നവംബർ ആറ് ,ഏഴ് തീയതികളിൽ സഹപാഠികൾ വിദ്യാർഥിനികളെ കൂട്ടബലാത്സംഗം ചെയ്തെന്നു കണ്ടെത്തി. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നും ഇതിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ആലപ്പുഴ അഡിഷണൽ സെഷൻസ് ജഡ്ജ് എസ് എസ് പഞ്ചാപകേശൻ പ്രതികളെ വെറുതെ വിടുകയായിരുന്നു. പീഡനരംഗം ചിത്രീകരിച്ചതായി സംശയിക്കുന്ന മൊബൈൽ ഫോൺ കണ്ടെത്താനാകാത്തതും ലോക്കൽ പൊലീസ് ആദ്യ ഘട്ടത്തിൽ നടത്തിയ അന്വേഷണത്തിലെ വീഴ്ച്ചയുമാണ് പ്രതികൾക്ക് രക്ഷയായതെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ പറഞ്ഞു.