ആലപ്പുഴ: തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർഥി എച്ച്. സലാമിനെതിരെ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിർദേശം ലംഘിച്ച് ബൈക്ക് റാലി സംഘടിപ്പിച്ചതിനാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.
ചട്ടം ലംഘിച്ച് ബൈക്ക് റാലി; അമ്പലപ്പുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ കേസ് - UDF Chief Election Agent
എച്ച്. സലാമിനെതിരെയാണ് പൊലീസ് കേസെടുത്തത്

ചട്ടലംഘനം; അമ്പലപ്പുഴയിലെ എൽ.ഡി.എഫ് സ്ഥാനാർഥിക്കെതിരെ കേസെടുത്തു
എൽ.ഡി.എഫ് റാലിക്കെതിരെ യു.ഡി.എഫ് ചീഫ് ഇലക്ഷൻ ഏജന്‍റ് ആർ. സനൽകുമാർ നൽകിയ പരാതിയിലാണ് നടപടി. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും ജില്ലാ വരണാധികരിക്കുമാണ് പരാതി നൽകിയത്. വരണാധികരിയുടെ നിർദേശത്തെ തുടർന്നാണ് കേസെടുത്തത് എന്നാണ് സൂചന. വോട്ടെടുപ്പിന് 72 മണിക്കൂർ മുമ്പ് വാഹന പ്രചാരണം നിർത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിരുന്നത്.