ആലപ്പുഴ:രാജ്യത്തെ ട്രെയിൻ ഗതാഗതം പുനഃരാരംഭിക്കുമ്പോൾ എക്‌സ്‌പ്രസ് ട്രെയിനുകളുടെ നിലവിലുള്ള സ്റ്റോപ്പുകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം പിന്മാറണമെന്ന് അഡ്വ. എ.എം ആരിഫ് എം.പി. കൊവിഡ് കാലത്ത് ഓടിക്കൊണ്ടിരിക്കുന്ന സ്പെഷ്യൽ ട്രെയിനുകളിൽ യാത്രക്കാർ കുറവാണെന്ന കാരണം പറഞ്ഞ് സർവീസുകൾ പുനഃരാരംഭിക്കുമ്പോൾ എക്‌സ്‌പ്രസുകളുടെ സ്റ്റോപ്പുകൾ നിർത്തലാക്കാൻ ശ്രമിക്കരുതെന്നാവശ്യപ്പെട്ട് എ.എം ആരിഫ് എം.പി റെയിൽവെ ബോർഡ് ചെയർമാനും ദക്ഷിണ റെയിൽവെ ജനറൽ മാനേജർക്കും കത്തയച്ചു.
എക്‌സ്‌പ്രസ് ട്രെയിനുകളുടെ എല്ലാ സ്റ്റോപ്പുകളും നിലനിർത്തണമെന്ന് എ.എം ആരിഫ് - ട്രെയിൻ ഗതാഗതം
കരുനാഗപ്പള്ളി, ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, തുറവൂർ എന്നീ സ്റ്റേഷനുകളിലെ ജയന്തി ജനത, നേത്രാവതി, മൈസൂർ, ഏറനാട് എക്‌സ്‌പ്രസുകളുടെ സ്റ്റോപ്പുകൾ നിർത്തലാക്കാൻ ശ്രമിക്കരുതെന്നാണ് ആവശ്യം.
എക്‌സ്‌പ്രസ് ട്രെയിനുകളുടെ എല്ലാ സ്റ്റോപ്പുകളും നിലനിർത്തണമെന്ന് എ.എം ആരിഫ്
കരുനാഗപ്പള്ളി, ഹരിപ്പാട്, അമ്പലപ്പുഴ, ചേർത്തല, തുറവൂർ എന്നീ സ്റ്റേഷനുകളിലെ ജയന്തി ജനത, നേത്രാവതി, മൈസൂർ, ഏറനാട് എക്‌സ്‌പ്രസുകളുടെ സ്റ്റോപ്പുകൾ നിർത്തലാക്കാൻ ശ്രമിക്കരുതെന്നാണ് ആവശ്യം.