കേരളം

kerala

ETV Bharat / state

ധൻബാദ്‌, ഏറനാട്‌ എക്‌സ്‌പ്രസ് സർവീസ്‌ ഉടൻ ആരംഭിക്കണമെന്ന് എ.എം ആരിഫ്‌ എം.പി - എ.എം ആരിഫ്‌ എം.പി

ഉടൻ സ്പെഷ്യൽ ട്രെയിനായി സർവീസ്‌ ആരംഭിക്കുന്ന ഗുരുവായൂർ-തിരുവനന്തപുരം ഇൻ്റർസിറ്റി എക്‌സ്‌പ്രസിൽ മുൻകൂട്ടി ടിക്കറ്റ്‌ റിസർവ്‌ ചെയ്തെങ്കിൽ മാത്രമേ യാത്ര ചെയ്യാനാകൂ എന്ന നിബന്ധന സാധാരണക്കരായ യാത്രക്കാറെ ബുദ്ധിമുട്ടിക്കുന്നതാണ്‌

AM Arif MP Dhanbad-Ernad Express service  ഏറനാട്‌ എക്‌സ്‌പ്രസ് സർവിസ്‌  ധൻബാദ്  എ.എം ആരിഫ്‌ എം.പി  ആലപ്പുഴ
ധൻബാദ്‌, ഏറനാട്‌ എക്‌സ്‌പ്രസ് സർവിസ്‌ ഉടൻ ആരംഭിക്കണമെന്ന് എ.എം ആരിഫ്‌ എം.പി

By

Published : Dec 12, 2020, 10:52 PM IST

ആലപ്പുഴ:ധൻബാദ്‌ എക്‌സ്‌പ്രസ്‌, നാഗർ കോവിൽ-മംഗലാപുരം ഏറനാട്‌ എക്‌സ്‌പ്രസ് എന്നിവയുടെ സർവീസ്‌ ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് എ.എം ആരിഫ്‌ എം.പി റെയിൽവേ മന്ത്രാലയത്തിന് കത്തയച്ചു. ആലപ്പുഴയിൽ നിന്നും വടക്കൻ മേഖലകളിലേക്ക് ജോലിക്ക്‌ പോകുന്നവർക്കും സാധാരണ യാത്രാക്കാർക്കും ഏറെ സഹായകരമായ സർവീസുകളാണിവ.

ഉടൻ സ്പെഷ്യൽ ട്രെയിനായി സർവീസ്‌ ആരംഭിക്കുന്ന ഗുരുവായൂർ-തിരുവനന്തപുരം ഇൻ്റർസിറ്റി എക്‌സ്‌പ്രസിൽ മുൻകൂട്ടി ടിക്കറ്റ്‌ റിസർവ്‌ ചെയ്തെങ്കിൽ മാത്രമേ യാത്ര ചെയ്യാനാകൂ എന്ന നിബന്ധന സാധാരണക്കരായ യാത്രക്കാറെ ബുദ്ധിമുട്ടിക്കുന്നതാണ്‌. അതിനാൽ യാത്ര പുറപ്പെടുന്നതിന് മുൻപായി കൗണ്ടറുകളിൽ നിന്നും റിസർവേഷൻ ടിക്കറ്റ്‌ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും റെയിൽവേ മന്ത്രി പീയൂഷ്‌ ഗോയലിന്‌ അയച്ച കത്തിൽ എം.പി. ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details