കേരളം

kerala

ETV Bharat / state

സമുദ്ര വിഭവങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതരുത്: എഎം ആരിഫ് - AM Arif

കരട് ബ്ലൂ എക്കോണമി നയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ ദൂരീകരിക്കാതെ സമുദ്ര പര്യവേഷണം നടത്തുന്നതിനുള്ള ‘ഡീപ് ഓഷ്യൻ മിഷന്‌’ കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക കാര്യ സമിതി അംഗീകരം നൽകിയത് സംശയാസ്‌പദമാണെന്ന് എഎം ആരിഫ്.

AM Arif against deep ocean mission  ആലപ്പുഴ  ആഴക്കടലിൽ ശാസ്‌ത്രീയ പഠനം  എഎം ആരിഫ് എംപി  AM Arif  deep ocean mission
സമുദ്ര വിഭവങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതരുത്: എഎം ആരിഫ്

By

Published : Jun 19, 2021, 8:23 PM IST

ആലപ്പുഴ: ആഴക്കടലിൽ ശാസ്‌ത്രീയ പഠനം നടത്തുന്നതിൻ്റെ മറവിൽ സമുദ്രത്തിലെ അമൂല്യമായ വിഭവങ്ങൾ കോർപ്പറേറ്റുകൾക്ക് തീറെഴുതാൻ കേന്ദ്ര സർക്കാർ ശ്രമിക്കരുതെന്ന് എഎം ആരിഫ് എംപി.

‘ഡീപ് ഓഷ്യൻ മിഷൻ' സംശയാസ്‌പദം

കരട് ബ്ലൂ എക്കോണമി നയവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആശങ്കകൾ ദൂരീകരിക്കാതെ സമുദ്ര പര്യവേഷണം നടത്തുന്നതിനുള്ള ‘ഡീപ് ഓഷ്യൻ മിഷന്‌’ കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക കാര്യ സമിതി അംഗീകരം നൽകിയത് സംശയാസ്‌പദമാണ്‌. സമുദ്രസമ്പത്തിൻ്റെ സുസ്ഥിര ഉപയോഗം ഉറപ്പുവരുത്തുന്നത് ലക്ഷ്യമാക്കിയാണ്‌ 4000 കോടി ചെലവിൽ പര്യവേഷണത്തിന്‌ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നതെങ്കിലും ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ ഏറെയാണെന്ന് എഎം ആരിഫ് ആരോപിച്ചു.

Also Read: ചൈനീസ് ചാരൻ പിടിയിലായിട്ട് 96 മണിക്കൂർ; പാസ്‌വേർഡ് തുറക്കാനാതെ അന്വേഷണ സംഘം

മത്സ്യത്തൊഴിലാളി സമൂഹത്തെ സാരമായി ബാധിക്കുന്ന വിഷയമെന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തി ആശങ്കകൾ ദൂരീകരിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് കേന്ദ്ര ഭൗമശാസ്‌ത്ര മന്ത്രി ഡോ ഹർഷവർധന്‌ അയച്ച കത്തിൽ എഎം ആരിഫ് എംപി ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details