പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി - murder
"കുഞ്ഞ് കരഞ്ഞപ്പോള്‍ ദേഷ്യം വന്നു. അപ്പോള്‍ മൂക്കും വായും പൊത്തി പിടിച്ചു" - അമ്മ പൊലീസിന് നല്‍കിയ മൊഴി
അമ്മയും പ്രതിയുമായ ആതിര
ആലപ്പുഴ: ആലപ്പുഴ പട്ടണക്കാട് പിഞ്ചുകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ അമ്മ ആതിരക്കെതിരെ കൊലക്കുറ്റം ചുമത്തി. ഇവരെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. പെട്ടന്നുള്ള ദേഷ്യത്തില്‍ ചെയ്തതാണെന്നും മനഃപൂര്‍വ്വമല്ലെന്നും ആതിര പൊലീസിന് മൊഴി നല്‍കി.
കുഞ്ഞ് കരഞ്ഞപ്പോള്‍ ദേഷ്യം വന്നു. അപ്പോള്‍ മൂക്കും വായും പൊത്തി പിടിച്ചു. എന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. രണ്ടു മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ഇവര്‍ കുഞ്ഞിനെ ഉപദ്രവിക്കാന്‍ തുടങ്ങിയതാണെന്ന് ഭര്‍തൃ മാതാവിന്‍റെ മൊഴി.
പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി
Last Updated : Apr 29, 2019, 12:38 PM IST