ആലപ്പുഴയിലെ കുഞ്ഞിനെ അമ്മ മനഃപൂര്‍വ്വം കൊന്നതാണെന്ന് പിതാവ് - ഒന്നരവയസ്സുകാരിയുടെ കൊലപാതകം
"കുഞ്ഞിനെ കൊല്ലുമെന്നു പറയുമായിരുന്നു, പക്ഷേ ചെയ്യുമെന്ന് കരുതിയില്ല"- കൊല്ലപ്പെട്ട കുഞ്ഞിന്‍റെ പിതാവ്
ആലപ്പുഴ: കുഞ്ഞിനെ കൊല്ലുമെന്ന് പറയാറുണ്ടെങ്കിലും അങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് കൊല്ലപ്പെട്ട കുഞ്ഞിന്‍റെ പിതാവ് ഷാരോണ്‍. ആതിരയുടെ പ്രവൃത്തിയില്‍ ഏറെ ഭയമുണ്ടായിരുന്നുവെന്നും അതുകൊണ്ട് താന്‍ ജോലിക്കു പോലും പോകാതെ കുഞ്ഞിനെ നോക്കാന്‍ വേണ്ടി വീട്ടിലിരിക്കാറുണ്ടായിരുന്നുവെന്നും ഷാരോണ്‍ പറയുന്നു. കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്ന ആതിര, എപ്പോഴും ദേഷ്യപ്പെടുന്ന സ്വഭാവക്കാരിയായിരുന്നു. ഷാരോണിന്‍റെ അമ്മയുടെ തല അടിച്ചു പൊട്ടിക്കാനുള്ള ശ്രമം വരെ ആതിരയില്‍ നിന്നുണ്ടായിരുന്നു. ഇടക്ക് തന്നെയും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഷാരോണ്‍ പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ആതിര നിയമപരമായി ശിക്ഷിക്കപ്പെടണമെന്നും ഷാരോണ്‍ വ്യക്തമാക്കി. മൂന്നു വര്‍ഷം മുമ്പ് വിവാഹിതരായ ഷാരോണും ആതിരയും പട്ടണക്കാട് കൊല്ലംവെളിയിലായിരുന്നു താമസം.