ആലപ്പുഴയിൽ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടികൂടി - ആലപ്പുഴ
140 ലിറ്റർ കോടയും, 750 മില്ലി ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്.

ആലപ്പുഴ
ആലപ്പുഴ: ചേർത്തല അരീപ്പറമ്പിന് തെക്കുവശം വീടിനോട് ചേർന്നുള്ള കയർ ഷെഡിൽ സൂക്ഷിച്ചിരുന്ന ചാരായവും കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടികൂടി. ചേർത്തല എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ എ. കുഞ്ഞുമോന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. 140 ലിറ്റർ കോടയും, 750 മില്ലി ലിറ്റർ ചാരായവും, വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്. ചേർത്തല തെക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ ചാണികാട്ടുവെളി രതീഷിനെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.