ആലപ്പുഴ:ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാൻ എല്ലാ വിഭാഗം ജനങ്ങളെയും പ്രേരിപ്പിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ചെങ്ങന്നൂർ റവന്യൂ ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് 10 ദിവസം മുൻപ് ഇലക്ഷൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും ഈ ജോലികൾ എത്രയും വേഗം തന്നെ പൂർത്തീകരിക്കണമെന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബിഎൽഒമാരുടെ ജോലികൾ വളരെ ഉത്തരവാദിത്വപ്പെട്ടതാണെന്നും മീണ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാവാൻ എല്ലാവിഭാഗം ജനങ്ങളെയും പ്രേരിപ്പിക്കണം: ടിക്കാറാം മീണ - Alappy
തെരഞ്ഞെടുപ്പിന് 10 ദിവസം മുൻപ് ഇലക്ഷൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും ഈ ജോലികൾ എത്രയും വേഗം തന്നെ പൂർത്തീകരിക്കണമെന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബിഎൽഒമാരുടെ ജോലികൾ വളരെ ഉത്തരവാദിത്വപ്പെട്ടതാണെന്നും മീണ പറഞ്ഞു.
![തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാവാൻ എല്ലാവിഭാഗം ജനങ്ങളെയും പ്രേരിപ്പിക്കണം: ടിക്കാറാം മീണ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാവാൻ എല്ലാവിഭാഗം ജനങ്ങളെയും പ്രേരിപ്പിക്കണം: ടിക്കാറാം മീണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5563120-thumbnail-3x2-gksf.jpg)
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാവാൻ എല്ലാവിഭാഗം ജനങ്ങളെയും പ്രേരിപ്പിക്കണം: ടിക്കാറാം മീണ
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാവാൻ എല്ലാവിഭാഗം ജനങ്ങളെയും പ്രേരിപ്പിക്കണം: ടിക്കാറാം മീണ
ഈ ജോലികൾക്ക് താല്പര്യമില്ലാത്ത ബിഎൽഒമാരെ കാരണം കാണിക്കൽ നോട്ടീസ് നൽകി നീക്കം ചെയ്യണം. തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ഉദ്യോഗസ്ഥർക്ക് അധികാരവും സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ തങ്ങളെ ഏൽപ്പിച്ച ജോലി നിഷ്പക്ഷതയോടെ നിറവേറ്റണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു. ചെങ്ങന്നൂർ ആർഡിഒ ജി.ഉഷാകുമാരി, ഇലക്ഷൻ ഡപ്യൂട്ടി കലക്ടർ, ചെങ്ങന്നൂർ, മാവേലിക്കര, കാർത്തികപ്പള്ളി തഹസിൽദാർമാർ എന്നിവരും പങ്കെടുത്തു.
Last Updated : Jan 1, 2020, 8:50 PM IST