കേരളം

kerala

ETV Bharat / state

Alappuzha Twin Murder; ആലപ്പുഴ കൊലപാതകം: സര്‍വ്വകക്ഷി യോഗം നാളെ (21.12.21) - സര്‍വ്വകക്ഷി യോഗം ഇന്ന്

ചൊവ്വ (21.12.21) വൈകിട്ട് നാലിന് കലക്ടറേറ്റിലാണ് സര്‍വ്വകക്ഷി യോഗം ചേരുന്നത്. കൊല്ലപ്പെട്ട രഞ്ജിത്തിന്‍റെ മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നാരോപിച്ച് ഇന്ന് (തിങ്കളാഴ്ച) നടക്കേണ്ടിയിരുന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചിരുന്നു. ഇതോടെയാണ് യോഗം മാറ്റിയത്.

All-Party Meeting at Alappuzha  BJP will not participate Meeting  Alappuzha Twin Murder  SDPI RSS attack  ആലപ്പുഴ ഇരട്ട കൊലപാതകം  സര്‍വ്വകക്ഷി യോഗം ഇന്ന്  യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി
Alappuzha Twin Murder; ഇരട്ട രാഷ്ട്രീയ കൊലപാതകം: സര്‍വ്വകക്ഷി യോഗമിന്ന്, പങ്കെടുക്കില്ലെന്ന് ബി.ജെ.പി

By

Published : Dec 20, 2021, 10:05 AM IST

Updated : Dec 20, 2021, 12:40 PM IST

ആലപ്പുഴ: Alappuzha Twin Murder 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ ആലപ്പുഴയില്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി ജില്ല കലക്ടർ വിളിച്ച സർവകക്ഷിയോഗം ചൊവ്വാഴ്ച (21.12.21) നടക്കും. വൈകിട്ട് നാലിന് കലക്ടറേറ്റിലാണ് യോഗം ചേരുന്നത്. യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ്, എംപിമാര്‍, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Also Read: Alappuzha Twin Murder| വീഴ്‌ചയുണ്ടായിട്ടില്ല, പ്രതികളെ ഉടന്‍ പിടികൂടും : ഐജി ഹർഷിത അട്ടല്ലൂരി

തിങ്കളാഴ്ച (20.12.21) നടത്താനിരുന്ന സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബി.ജെ.പി ജില്ല നേതൃത്വം വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട രഞ്ജിത്തിന്‍റെ മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നാരോപിച്ചാണ് സർവകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചത്. സമയമാറ്റം അടക്കമുള്ള കാര്യങ്ങൾ അറിയിച്ചില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്‍റ് എം ഗോപകുമാർ പറഞ്ഞു.

പ്രശ്‌നബാധിത പ്രദേശം എന്ന നിലയിൽ ആലപ്പുഴ മുനിസിപ്പല്‍ മേഖലയിലെ സ്‌കൂളുകൾക്ക് കലക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള സ്‌കൂളുകള്‍ക്കാണ് കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

സംഘർഷ സാധ്യത കണക്കിലെടുത്ത് കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ജില്ലയിൽ ഇന്നും തുടരും. ജില്ല അതിർത്തിയിൽ കർശന വാഹന പരിശോധനയും പ്രധാന നിരത്തുകളിൽ പൊലീസ് പരിശോധനയും നടത്തുന്നുണ്ട്.

Last Updated : Dec 20, 2021, 12:40 PM IST

ABOUT THE AUTHOR

...view details