കേരളം

kerala

ETV Bharat / state

തോട്ടപ്പള്ളി പൊഴിമുറിക്കൽ : ആലപ്പുഴയെ പ്രളയത്തിൽ മുക്കരുതെന്ന് സിഐടിയു - latest alapuzha

പ്രളയാഘാതം കുറക്കാനുള്ള മുൻകരുതലാണതെന്നും‌ പൊഴിമുഖത്തേക്ക് കയറിനിന്ന ഭാഗത്തെ മണൽ ആണ് മാറ്റുന്നത്. അതിന് വടക്കോട്ടുള്ള ഭാഗത്തെ കാറ്റാടിയും തീരവും സുരക്ഷിതമാണെന്നും മണൽ, പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്ലിനാണ് സർക്കാർ നൽകുന്നതെന്നും സിഐടിയു.

thottapilly issue  latest alapuzha  തോട്ടപ്പള്ളി പൊഴിമുറിക്കൽ : ആലപ്പുഴയെ പ്രളയത്തിൽ മുക്കരുതെന്ന് സിഐടിയു
തോട്ടപ്പള്ളി പൊഴിമുറിക്കൽ : ആലപ്പുഴയെ പ്രളയത്തിൽ മുക്കരുതെന്ന് സിഐടിയു

By

Published : Jun 8, 2020, 4:45 PM IST

ആലപ്പുഴ: പ്രളയ നിയന്ത്രണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന്‌ സിഐടിയു. തോട്ടപ്പള്ളി പൊഴിമുഖം വീതി കൂട്ടി തുറക്കുന്നതോടൊപ്പം സ്‌പിൽവെയുടെ കിഴക്ക് ഭാഗത്തും ലീഡിങ്ങ് ചാനലിലുമുള്ള ആഴം കൂട്ടൽ കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ച് വേഗത്തിലാക്കണമെന്ന് സിഐടിയു ജില്ലാ പ്രസിഡന്‍റ്‌ എച്ച്‌ സലാമും ജനറൽ സെക്രട്ടറി പി ഗാനകുമാറും പ്രസ്‌താവനയിൽ പറഞ്ഞു. സ്‌പിൽവെയുടെ മുഴുവൻ ഷട്ടറുകളും ഉപ്പുവെള്ളം കയറാത്ത വിധം സജ്ജമാക്കണം. എങ്കിൽ മാത്രമേ നീരൊഴുക്ക് വർധിപ്പിച്ച്‌ പ്രളയത്തിൽ നിന്ന്‌ ആലപ്പുഴയെ മുക്തമാക്കാനാവൂ. കഴിഞ്ഞ പ്രളയത്തിൽ കുട്ടനാട്, അപ്പർ കുട്ടനാട്‌ മേഖലകൾ പൂർണമായും തീരദേശ പഞ്ചായത്തുകളിലെ പകുതിയോളം വാർഡുകളും വെള്ളത്തിൽ മുങ്ങി. ചെങ്ങന്നൂർ, മാന്നാർ, ഹരിപ്പാടിന്‍റെ കിഴക്കൻ പ്രദേശങ്ങൾ, ആലപ്പുഴ നഗരത്തിന്‍റെയും ചേർത്തലയുടെയും അരൂരിന്‍റെയും കിഴക്കൻ പ്രദേശങ്ങൾ എന്നിവയും പ്രളയത്തിലമർന്നു. ഇതൊന്നും പരിഗണിക്കാതെ തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം എന്ന് ഭീതി സൃഷ്ടിച്ചും വികാരമുണ്ടാക്കിയും ചിലർ സമരം നടത്തുകയാണ്‌. രണ്ട് പ്രളയത്തിൽ കൂടുതൽ കെടുതി അനുഭവിച്ച ജില്ലയാണ് ആലപ്പുഴ. ആ അനുഭവത്തിന്‍റെ അടിസ്ഥാനത്തിൽ പ്രളയാഘാതം കുറക്കാനുള്ള മുൻകരുതലാണ്‌ സ്വീകരിക്കുന്നത്. പൊഴിമുഖത്തേക്ക് കയറിനിന്ന ഭാഗത്തെ മണൽ ആണ് മാറ്റുന്നത്. അതിന് വടക്കോട്ടുള്ള ഭാഗത്തെ കാറ്റാടിയും തീരവും സുരക്ഷിതമാണ്‌. സ്വകാര്യ കൊള്ളക്ക് വിട്ടുകൊടുക്കാതെ മണൽ പൊതുമേഖല സ്ഥാപനമായ കെഎംഎംഎല്ലിനാണ് സർക്കാർ നൽകുന്നത്.

ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്താണ് ഖനനത്തിന്‌ ഉത്തരവിട്ടത്. എൽഡിഎഫ്‌ സർക്കാർ ജില്ലയിൽ എവിടെയും കരിമണൽ ഖനനത്തിന് ഉത്തരവ് ഇറക്കിയിട്ടില്ല. കോൺഗ്രസ്‌, ബിജെപി ഉൾപ്പെടെയുള്ളവർ രാഷ്ട്രീയ ലക്ഷ്യം വെച്ച് സമാരാഭാസത്തിലാണ്‌. കരിമണൽ കമ്പനിയോട് ലക്ഷങ്ങൾ കോഴ ചോദിച്ചവരും സമരക്കാരിലുണ്ട്‌. പി തിലോത്തമൻ ഉൾപ്പെടെ പങ്കെടുത്ത കാബിനറ്റ് തീരുമാനത്തിനെതിരെയാണ്‌ മന്ത്രിയുടെ പാർട്ടിക്കാരുടെ സമരം. കാബിനറ്റ് തീരുമാനത്തിന് എതിരാണ് മന്ത്രിയുടെ നിലപാട് എങ്കിൽ അക്കാര്യം‌ പരസ്യമാക്കണം. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും പ്രളയനിയന്ത്രണ പ്രവർത്തനങ്ങൾ വേഗം പൂർത്തിയാക്കണമെന്നും സിഐടിയു ആവശ്യപ്പെട്ടു.

For All Latest Updates

ABOUT THE AUTHOR

...view details