ആലപ്പുഴ: സ്വർണക്കടത്ത് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴയില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. കോൺഗ്രസിലും ഇടത് മുന്നണിയിലും എത്രയോ മുഖ്യമന്ത്രിമാർ മാറി വന്നിട്ടും ഇത്രയധികം കളങ്കിനതായ ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ലെന്ന് ചരിത്രം പറയുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂർ പറഞ്ഞു. തിരുവനന്തപുരം സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പങ്ക് സിബിഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രിയെ പുറത്താക്കണമെന്നുമാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസ്; ആലപ്പുഴയില്‍ യൂത്ത് കോൺഗ്രസ് പ്രതിഷേധം - trivandrum international airport case
കോൺഗ്രസിലും ഇടത് മുന്നണിയിലും എത്രയോ മുഖ്യമന്ത്രിമാർ മാറി വന്നിട്ടും ഇത്രയധികം കളങ്കിനതായ ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ലെന്ന് ചരിത്രം പറയുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂർ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്. മുഖ്യമന്ത്രിയുടെയും മുൻ ഐടി സെക്രട്ടറി എം ശിവങ്കറിന്‍റെയും, സ്വപ്നയുടേയും വേഷത്തിൽ വിലങ്ങിട്ടു കുറ്റവിചാരണ എന്ന പേരിൽ വ്യത്യസ്ത പ്രതിഷേധമാണ് നടത്തിയത്. ഡിസിസി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് ജില്ല കോടതി പാലത്തിന് സമീപം സമാപിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ. ടിജിൻ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിനു ചുള്ളിയിൽ, എം.പി പ്രവീൺ, ബ്ലോക്ക് പ്രസിഡന്‍റ് നൂറുദ്ദീൻ കോയ എന്നിവർ നേതൃത്വം നൽകി