ആലപ്പുഴ:മുഹമ്മ കായിപ്പുറത്ത് വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം. സംഭവത്തില്‍ അഞ്ച് സ്ത്രീകളും രണ്ട് യുവാക്കളും പിടിയിൽ. കലവൂർ സ്വദേശി ബിനു, തലവടി സ്വദേശി വിഷ്‌ണു, മാരാരിക്കുളം കണിച്ചുകുളങ്ങര സ്വദേശിനികളായ അഞ്ച് വീട്ടമ്മമാരുമാണ് പിടിയിലായത്.
വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം: അഞ്ച് സ്ത്രീകളും രണ്ട് യുവാക്കളും പിടിയിൽ - Alappuzha todays news
ആലപ്പുഴയിലെ മുഹമ്മ കായിപ്പുറത്ത് വീട് കേന്ദ്രീകരിച്ച് നടന്ന പെണ്‍വാണിഭത്തിലാണ് ഏഴ് പേര്‍ പിടിയിലായത്
വീട് വാടകയ്ക്കെടുത്ത് പെൺവാണിഭം: അഞ്ച് സ്ത്രീകളും രണ്ട് യുവാക്കളും പിടിയിൽ
ALSO READ:Actress Assault Case: കോടതി നിർദേശം അനുസരിച്ച് മുന്നോട്ടുള്ള അന്വേഷണമെന്ന് എഡിജിപി
കായിപ്പുറം കെ.ജി കവലയ്ക്ക് സമീപം പഴയ ആശുപത്രി കെട്ടിടത്തിൽ നിന്നാണ് മുഹമ്മ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതികളിലൊരാളായ ബിനു, ഈ വീട് ജനുവരി ഒന്ന് മുതൽ വാടകയ്ക്ക് എടുത്തതാണെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെത്തുടർന്നാണ് ഉദ്യോഗസ്ഥര്‍ റെയ്‌ഡ് നടത്തിയത്.