കേരളം

kerala

ETV Bharat / state

നിയുക്ത മന്ത്രി പി പ്രസാദിന് പാർട്ടി ഓഫീസുകളില്‍ സ്വീകരണം - ആലപ്പുഴ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസ്

രണ്ടാം പിണറായി മന്ത്രിസഭയില്‍ നിയുക്ത മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പി പ്രസാദിന് ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.

നിയുക്ത മന്ത്രി പി പ്രസാദിന് ആലപ്പുഴയില്‍ സ്വീകരണം  Alappuzha welcomed New Minister P Prasad  പി പ്രസാദ്  New Minister P Prasad  രണ്ടാം പിണറായി മന്ത്രിസഭയില്‍ നിയുക്ത മന്ത്രി  രണ്ടാം പിണറായി മന്ത്രിസഭ  ആലപ്പുഴ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസ്  Alappuzha CPI District Committee Office
നിയുക്ത മന്ത്രി പി പ്രസാദിന് ആലപ്പുഴയില്‍ സ്വീകരണം

By

Published : May 19, 2021, 9:37 PM IST

Updated : May 19, 2021, 10:08 PM IST

ആലപ്പുഴ:ചേര്‍ത്തല മണ്ഡലത്തില്‍ നിന്നും ജയിച്ച്, രണ്ടാം പിണറായി മന്ത്രിസഭയില്‍ നിയുക്ത മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പി പ്രസാദിന് ആലപ്പുഴ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ സ്വീകരണം നല്‍കി.

ALSO READ:മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ധനസഹായം കൈമാറി കെഎസ്‌ഡിപി

ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസും മറ്റ് നേതാക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് പതിനൊന്ന് മണിയോടെ സി.പി.ഐ ചേർത്തല മണ്ഡലം കമ്മിറ്റി ഓഫീസിലെത്തിയ പി പ്രസാദിനെ മുൻ മന്ത്രി പി.തിലോത്തമൻ, തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്‍റ് വി.ജി മോഹനൻ, സെക്രട്ടറി എന്‍.എസ് ശിവപ്രസാദ്, എം.കെ ഉത്തമൻ, എം.സി സിദ്ധാർത്ഥൻ തുടങ്ങിയവർ ചേർന്ന്‌ സ്വീകരിച്ചു.

രണ്ടാം പിണറായി മന്ത്രിസഭയില്‍ നിയുക്ത മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പി പ്രസാദിന് ആലപ്പുഴയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി.

ഓഫീസിൽ കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. വിവിധ കക്ഷി നേതാക്കളും, പ്രവർത്തകരും മാലയിട്ട് സ്വീകരിച്ചു. ചേർത്തലയിൽ നിന്ന് വിജയിക്കാനായത് കൊണ്ടാണ് മന്ത്രി പദവിയിലേയക്ക് എത്തിയതെന്നും, ചേർത്തലക്കാരോടും ഇടതുമുന്നണി നേതാക്കളോടും, പ്രവർത്തകരോടും കടപ്പാടും നന്ദിയുമുണ്ടെന്നും പി പ്രസാദ് പറഞ്ഞു.

തുടർന്ന് പി പ്രസാദ് സി.പി.എം ചേർത്തല ഏരിയാ കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു. ഏരിയാ സെക്രട്ടറി കെ രാജപ്പൻ നായർ, എൻ.ആർ ബാബുരാജ്, എ.എസ് സാബു, പി ഷാജിമോഹൻ, നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗ്ഗവൻ, വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

നേതാക്കൾക്കും പ്രവർത്തകർക്കും പി പ്രസാദ് നന്ദി അറിയിച്ചു. ചേർത്തല മണ്ഡലത്തിലെ മുഴുവൻ പാർട്ടി ആസ്ഥാനങ്ങളിലും പി പ്രസാദിന് സ്വീകരണം ഒരുക്കിയിരുന്നു.

Last Updated : May 19, 2021, 10:08 PM IST

ABOUT THE AUTHOR

...view details