കേരളം

kerala

ETV Bharat / state

കുടിവെള്ള പദ്ധതിയില്‍ അഴിമതി; നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ - ജലവിഭവ മന്ത്രി കെ.കൃഷ്‌ണൻകുട്ടി

പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ച് സമഗ്ര അന്വേഷണത്തിന് ജലവിഭവ മന്ത്രി കെ.കൃഷ്‌ണൻകുട്ടി ഉത്തരവിട്ടു.

കുടിവെള്ള പദ്ധതിയില്‍ അഴിമതി: നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

By

Published : Nov 8, 2019, 9:00 PM IST

ആലപ്പുഴ: കുടിവെള്ള പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് നാല് ജലവിതരണവകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പദ്ധതി നിർവഹണ കാലത്തെ ഉദ്യോഗസ്ഥരായ തോമസ് ജോൺ, ബി.ബ്രിജേഷ്, അബ്‌ദുൽ റഹിം, ജി.സന്തോഷ് കുമാർ എന്നിവർക്കാണ് സസ്പെൻഷൻ. പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ച് സമഗ്ര അന്വേഷണത്തിന് ജലവിഭവ മന്ത്രി കെ.കൃഷ്‌ണൻകുട്ടി ഉത്തരവിട്ടു.

പദ്ധതിയിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് യുഡിഎഫ്-ബിജെപി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഉപരോധം ഉൾപ്പടെയുള്ള സമരപരിപാടികൾക്ക് ശേഷമാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായത്.

ABOUT THE AUTHOR

...view details