ആലപ്പുഴ : കൊറോണ വൈറസ് പരിശോധനയ്‌ക്കുള്ള ഉപകരണങ്ങൾ ആലപ്പുഴ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ എത്തിച്ചു. പൂനെയിൽ നിന്നാണ് ഉപകരണങ്ങൾ കൊണ്ടുവന്നത്. രണ്ടു ദിവസത്തിനുള്ളിൽ പരിശോധനകൾ ആരംഭിക്കും. രോഗ സ്ഥിരീകരണത്തിനായി പരിശോധന റിപ്പോർട്ട് പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയക്കും. ആരോഗ്യവകുപ്പിന്‍റെ ഇടപെടലിനെത്തുടർന്നാണ് ഉപകരണം അടിയന്തരമായി എത്തിച്ചത്. നേരത്തെ നിപാ വൈറസ് ബാധിച്ചപ്പോഴും ആലപ്പുഴയിൽ പരിശോധന നടത്തിയിരുന്നു.
ഇതിനിടെ കൊറോണ വൈറസ് ബാധയെന്ന് സംശയത്തില്‍ ഒരാളെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സാമ്പിളുകൾ ശേഖരിച്ച് പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ പരിശോധനക്ക് അയക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ. വി. രാംലാൽ പറഞ്ഞു.