ആലപ്പുഴ:Alappuzha Twin Murderഎസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനും ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ രഞ്ജിത്ത് ശ്രീനിവാസനും കൊല്ലപ്പെട്ട കേസുകളിൽ പ്രതികൾ രക്ഷപ്പെട്ടത് ആംബുലൻസുകളിലെന്ന് സൂചന. ഷാനിന്റെ കൊലപാതകത്തിന് ശേഷം പ്രതികൾ കൊലപാതകത്തിന് എത്തിയ കാറിൽ കയറി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇതിന് ശേഷം മണ്ണഞ്ചേരിയിൽ നിന്ന് കുറച്ചുമാറി സേവാഭാരതിയുടെ ആംബുലൻസിൽ കയറിയാണ് പേയതെന്ന് പൊലീസ് പറഞ്ഞു.
ആംബുലൻസ് കസ്റ്റഡിയിലെടുത്തതായി പൊലീസ്
ഷാന്റെ കൊലപാതകത്തിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്ന സംശയത്തിൽ ആംബുലൻസ് ഡ്രൈവർ അടക്കം നാലു പേരെ ചേർത്തലയിൽ അറസ്‌റ്റ് ചെയ്തിട്ടുമുണ്ട്. ചേർത്തല ഗവ. താലൂക്ക് ആശുപത്രി സ്‌റ്റാൻഡിലെ സേവാഭാരതി ആംബുലൻസ് ഡ്രൈവർ ചേർത്തല സ്വദേശി അഖിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
Also Read: Ranjith Murder | രഞ്ജിത്തിന്റെ കൊലപാതകം : അഞ്ചുപേർ അറസ്റ്റിൽ
ചേർത്തല പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലുള്ള ആംബുലൻസിന് കാവലും ഏർപ്പെടുത്തി. ഇതിന് പുറമെ മൂന്നു പേരെ കൂടി കരുതൽ തടങ്കലിൽ എടുത്തതായി ചേർത്തല പൊലീസ് വ്യക്തമാക്കി. ഇവരുടെ ഫോൺ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാനാകുമെന്നും പൊലീസ് പറഞ്ഞു.
Alappuzha Twin Murder; ആലപ്പുഴ ഇരട്ട കൊലപാതകം: ഇരുപക്ഷത്തെയും പ്രതികൾ രക്ഷപ്പെട്ടത് ആംബുലൻസുകളിലെന്ന് സൂചന ബി.ജെ.പി നേതാവ് അഡ്വ, രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പങ്കെടുത്ത എസ്.ഡി.പി.ഐ പ്രവർത്തകരും സംഭവത്തിന് ശേഷം രക്ഷപ്പെട്ടത് എസ്.ഡി.പി.ഐയുടെ ആംബുലൻസിലാണെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ താമരക്കുളത്തെ എസ്.ഡി.പി.ഐ ശാഖയുടെ പേരിലുള്ള ആംബുലൻസും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ആലപ്പുഴ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള ആംബുലൻസിൽ നിന്നും തെളിവുകൾ ശേഖരിക്കുന്നുണ്ട്. പ്രതികൾ രക്ഷപ്പെട്ടതും കൊലപാതകത്തിന് ഉപയോഗിച്ച മാരകായുധങ്ങൾ ഒളിപ്പിച്ചതും ഇതേ ആംബുലൻസിൽ ആണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.