ആലപ്പുഴ: തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്‌ത ദേശീയ പണിമുടക്ക് ആരംഭിച്ചു. കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിലിറങ്ങിയില്ല. ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലുള്ളത്.
പണിമുടക്കിൽ ആലപ്പുഴ നിശ്ചലം - ദേശീയ പണിമുടക്ക്
ജില്ലയിൽ പണിമുടക്ക് പൊതുവെ സമാധാനപരമാണ്.
പണിമുടക്കിൽ ആലപ്പുഴ നിശ്ചലം
വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല. അക്രമസംഭവങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ജില്ലയിൽ പൊതുവെ പണിമുടക്ക് സമാധാനപരമാണ്. വിവിധ ട്രേഡ് യൂണിയൻ സംഘടനകൾ സംയുക്തമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രകടനങ്ങൾ നടത്തി.