ആലപ്പുഴ:എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കെ.എസ് ഷാനെയാണ് ഒരു സംഘമാളുകൾ ചേർന്ന് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്ന ഷാനെ പിന്നിൽ നിന്ന് കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു.
തലയ്ക്കും ഇരുകൈകൾക്കും ശരീരമാസകലവും വെട്ടേറ്റിരുന്നു. ഗുരുതരാവസ്ഥയിലുള്ള അദ്ദേഹത്തെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചെങ്കിലും അർധരാത്രിയോടെ മരണം സംഭവിച്ചു. ആക്രമണത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.