കേരളം

kerala

ETV Bharat / state

നൂറനാട് എസ് ഐയെ പ്രതി വെട്ടി പരിക്കേൽപ്പിച്ചു, ആക്രമണം പൊലീസ് ജീപ്പ് തടഞ്ഞ്

സുഗതൻ പൊലീസ് ജീപ്പിന് കുറുകെ ബൈക്കുവച്ച് തടഞ്ഞുനിർത്തിയാണ് എസ്‌ഐയെ ആക്രമിച്ചത്

SI hacked and injured by one accused  Nooranad SI hacked  alappuzha Nooranad  ആലപ്പുഴ നൂറനാട്  നൂറനാട് എസ് ഐയെ പ്രതി വെട്ടി പരിക്കേൽപ്പിച്ചു
നൂറനാട് എസ് ഐയെ പ്രതി വെട്ടി പരിക്കേൽപ്പിച്ചു

By

Published : Jun 13, 2022, 11:27 AM IST

ആലപ്പുഴ : നൂറനാട് എസ്‌ഐയെ പ്രതി ആക്രമിച്ചു. പാറ ജംഗ്ഷനില്‍വച്ചായിരുന്നു സംഭവം. നൂറനാട് സ്റ്റേഷനിലെ എസ്‌ഐ അരുണ്‍കുമാറിനെയാണ് വെട്ടിയത്. ഒരു കേസില്‍ പ്രതിയായ സുഗതന്‍ എന്നയാള്‍ ആക്രമിക്കുകയായിരുന്നു.

സുഗതനും സഹോദരനും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ എസ്‌ഐ ഇടപെട്ടിരുന്നു. ഇതിലുള്ള വിദ്വേഷമാകാം അക്രമത്തിന് കാരണമെന്നാണ് സൂചന. സുഗതൻ പൊലീസ് ജീപ്പിന് കുറുകെ ബൈക്കുവച്ച് തടഞ്ഞുനിർത്തിയാണ് എസ്‌ഐയെ ആക്രമിച്ചത്.

നൂറനാട് എസ് ഐയെ പ്രതി വെട്ടി പരിക്കേൽപ്പിച്ചു

also read: പേര് ചോദിച്ച ശേഷം മുസ്ലിം യുവാവിനെ ആക്രമിച്ച് ആറംഗ സംഘം

കത്തി പോലെ മൂർച്ചയുള്ള എന്തോ ആയുധം കൊണ്ട് വെട്ടുകയായിരുന്നുവെന്നാണ് എസ്‌ഐയുടെ മൊഴി. കേസിൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം നൂറനാട് പൊലീസ് സുഗതനെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. എസ്‌ഐ നൂറനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ABOUT THE AUTHOR

...view details